കാര്‍ ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍

കാര്‍ ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍. മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സയ്യിദിന്റെ മകന്‍ അഹമദ് റിഫായി (24) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ മുഹമ്മദ് ബഷാര്‍ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയപാതയിലാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാറാണ് ഡിവൈഡറിലിടിച്ചത്. ബഷാര്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേര്‍ലകട്ട ഹെഗ്ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha