കാര്‍ത്തിയായനി അമ്മയ്ക്ക് പരിചരണം ഒരുക്കി ജില്ല പഞ്ചായത്ത്

നാരി പുരസ്‌ക്കാര ജേതാവ് കാര്‍ത്യായയിനി അമ്മയെ ആലപ്പുഴ ജില്ലാ ഹോമിയോ ഹോസ്പിറ്റലിലെ പാലിയേറ്റീവ് സെന്ററിലേയ്ക്ക് മാറ്റി. രാത്രി പരിചരണത്തിന് പ്രത്യേകം നഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
101 വയസുള്ള കര്‍ത്തിയായിനിയമ്മയുടെ മകള്‍ ജോലിയ്ക്ക് പോകുന്ന സമയങ്ങളില്‍ അമ്മയെ നോക്കാനും സഹായിക്കാനും ഹോം നഴ്‌സിന്റെയും ഡോക്ടര്‍മാരുടെയും സേവനം ജില്ല പഞ്ചായത്ത് മുന്‍െൈകയെടുത്ത് ഉറപ്പ് വരുത്തുകയായിരുന്നു.
97-ാം വയസ്സില്‍ സാക്ഷരതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മികവിനാണ് കാര്‍ത്യായനി അമ്മയ്ക്ക് നാരീ പുരസ്‌കാരം ലഭിച്ചത്. ഓര്‍മ്മയ്ക്കും സംസാരത്തിനും പ്രശ്‌നം ഇല്ലെങ്കിലും സ്‌ട്രോക്ക് വന്ന് ഒരു കാലിനും കൈയ്ക്കും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, ഹോമിയോ ഡി.എം.ഒ ഗോപന്‍, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റര്‍ ട്രീസ, ചെറുതന പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സ് രശ്മി, സാക്ഷരതാ പ്രേരക് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha



























