മഹാത്മജിയുടെ രക്തസാക്ഷിത്വദിനം; ഗാന്ധി സ്മൃതി മണ്ഡപ സമിതി പുഷ്പാർച്ചന നടത്തി

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെ നേതൃത്വത്തിലുള്ള പുഷ്പാർച്ചന സമിതി സെക്രട്ടറിയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ എസ്.സന്തോഷ്‌കുമാർ നിർവഹിച്ചു. സമിതിയുടെ സ്ഥാപക അംഗങ്ങളായ രവി പാലത്തിങ്കൽ, രാജു പള്ളിപ്പറമ്പിൽ എന്നിവരും സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ്, ഗ്രേസ് ബിജോ എന്നിവരും പങ്കെടുത്തു.
കള്‌ക്ട്രേറ്റിൽ ജീവനക്കാർ മൗനം ആചരിച്ചു
ആലപ്പുഴ: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണയ്ക്കായി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കളക്ടറ്റ്രേറ്റിലെ ജീവനക്കാർ രണ്ടു മിനുട്ട് മൗനം ആചരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിലായിരുന്നു മൗനാചരണം. എ.ഡി.എം.എസ്.സന്തോഷ്‌കുമാർ നേതൃത്വം നൽകി.
https://www.facebook.com/Malayalivartha



























