Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏജന്റുമാരില്‍ നിന്ന് ഇനി ആര്‍.ടി. ഓഫീസുകളില്‍ ദിവസം ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുളളൂ

02 DECEMBER 2015 08:40 AM IST
മലയാളി വാര്‍ത്ത.

ആര്‍.ടി ഓഫീസുകളില്‍ ഏജന്റുമാര്‍ വഴി നിരവധി അപേക്ഷകളാണ് ദിവസവും എത്തുന്നത്. അത് നിയന്ത്രിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തരവ്. ഏജന്റുമാര്‍ വഴി മേലില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ ഒരുദിവസം സ്വീകരിക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇതോടെ ആര്‍.ടി. ഓഫീസുകളിലേക്ക് നിത്യേന ഒഴുകുന്ന ആയിരക്കണക്കായ അപേക്ഷകള്‍ക്ക് നിയന്ത്രണമായി. എന്നാല്‍, പൊതുജനത്തിന് സ്വന്തം അപേക്ഷകള്‍ എത്തിക്കുന്നതിന് വിലക്കില്ല.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹന ഉടമ അല്ലാത്തവര്‍ ആര്‍.ടി.ഒ. ഓഫീസ് സേവനത്തിനായി എത്തുമ്പോള്‍ വാഹന ഉടമയില്‍നിന്ന് ചുമതലപ്പെടുത്തല്‍ കത്ത് കൂടി വേണമെന്നായിരുന്നു കോടതി ഉത്തരവ്. പക്ഷേ നിശ്ചിത എണ്ണം അപേക്ഷകളെന്ന് കോടതി പറഞ്ഞിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ ഒരു ഏജന്റിന് ഇനി ഒരു അപേക്ഷ മാത്രമെ ആര്‍.ടി. ഓഫീസില്‍ കൊടുക്കാനാകൂ. ഇതോടെ ആര്‍.ടി. ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കാനാവുന്നതിനൊപ്പം അഴിമതികളും കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു
ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും മിക്ക സേവനങ്ങള്‍ക്കും അതുവഴി പണമടച്ച് അപേക്ഷകര്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടതുണ്ട്. ഇത് ഭൂരിഭാഗവും െ്രെഡവിങ് സ്‌കൂളുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ഒക്കെയാണ് ജനം തരപ്പെടുത്തുന്നത്. പുതിയ ഉത്തരവോടെ ഇത് നിയന്ത്രിക്കപ്പെടും.

വാഹന ഡീലര്‍മാരില്‍നിന്ന് വരുന്ന പ്രതിനിധികളെയും ഏജന്റുമാരായി കണക്കാക്കണമെന്നും ഇവര്‍ മറ്റ് ഡീലര്‍മാരില്‍നിന്ന് അപേക്ഷ കൊണ്ടുവരരുതെന്നും ഉത്തരവിലുണ്ട്. െ്രെഡവിങ് സ്‌കൂളുകള്‍ക്കും വാഹനപുക പരിശോധനാ കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ കോപ്പി എല്ലാ ആര്‍.ടി. ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍മാരും തുടര്‍ച്ചയായി അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (26 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (32 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (45 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (58 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends