ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി

ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി. 4,5,6 തീയ്യതികളില്‍ കാനനപാതകളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തീര്‍ത്ഥാടകര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവാത്ത രീതിയിലാവും സുരക്ഷാ പരിശോധനകളും നിരീക്ഷണവുമെന്ന് സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഡിസംബറാണ് ശബരിമലയില്‍ ഏറ്റവും തിരക്കുള്ള സീസണ്‍. സാധാരണ വഴിയിലൂടെയല്ലാതെ കാനനപാതയിലൂടെയും ഒരുപാട് തീര്‍ത്ഥാടകര്‍ ഇക്കാലത്ത് ശബരിമലയിലെത്തുന്നുണ്ട്. അതുകൊണ്ടാണ് കാനനപാതയിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























