എന്നെ കുട്ടായി അടിച്ചു... ഞാന്‍ ചാവാന്‍ പോകുന്നു! മകനോട് ഒന്നും പറയരുതെന്ന് മരുമകൾക്ക് വാട്സാപ്പ് സന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി; ബന്ധു അറസ്റ്റിൽ.....

കുടുംബ വഴക്കിനിടെ മര്‍ദനമേറ്റ വീട്ടമ്മ റബര്‍ മരത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം കൃഷ്ണ കൃപയില്‍ പരേതനായ വേലായുധന്റെ ഭാര്യ ഷീല (51) ബന്ധുവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കോട്ടപ്പുറം പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ എന്ന കുട്ടായിയെ (32) പോലീസ് അറസ്റ്റ് ചെയ്തു. ഷീലയുടെ വാട്‌സാപ് സന്ദേശം ബന്ധുക്കളുടെ പരാതി എന്നിവയെ തുടര്‍ന്നാണ് കടയ്ക്കല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നുവെന്നായിരുന്നു മരുമകള്‍ക്ക് അവസാനമായി വാട്‌സാപ്പില്‍ ഷീല സന്ദേശം അയച്ചത്. സന്ദേശം പരിശോധിച്ച പൊലീസ് ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഷീലയുടെയും നിതിന്റെയും അടുത്ത ബന്ധുവായ വയോധികയെ പരിചരിക്കുന്നത് സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ വീടിന് മുന്നില്‍ സിറ്റൗട്ടില്‍ ഷീലയും നിതിനും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തില്‍ ഷീലയ്ക്ക് മര്‍ദനമേറ്റു. സ്ഥലത്ത് നിന്നു പോയ ഷീല മരുമകള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചു. മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. പിന്നീട് വീടിന് സമീപത്തു റബര്‍ മരത്തില്‍ ഷീലയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ ബന്ധു ഷീലയെ മര്‍ദിച്ചതായി 'അമ്മ മണ്‍മണി പറഞ്ഞു. എല്ലാവരുടെയും മുന്നില്‍വച്ചായിരുന്നു മര്‍ദനം. ഇതിനു ശേഷം വീടിനു പുറത്തേക്കു പോയ ഷീലയെ പിന്നീട് കാണാതായി. മകളെ കൊലപ്പെടുത്തിയതാണെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് നിതിന്റെ പേരില്‍ ഉള്ളത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.
പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിതിന്റെ കുടുംബവും ഷീലയുടെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha