Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലോട് രവി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

02 DECEMBER 2015 12:04 PM IST
മലയാളി വാര്‍ത്ത.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയെ തിരഞ്ഞെടുത്തു. നിയമസഭയില്‍ രാവിലെ 9.30 ന് തുടങ്ങിയ വോട്ടെടുപ്പില്‍ ഇ ചന്ദ്രശേഖരനെ ഒമ്പത് വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. പാലോട് രവിക്ക് 74 ഉം ചന്ദ്രശേഖരന് 65 ഉം വോട്ട് ലഭിച്ചു. തോമസ് ഐസക് എം.എല്‍.എ വോട്ട് ചെയ്തില്ല. പി.സി ജോര്‍ജ് അയോഗ്യനാക്കപ്പെടുകകൂടി ചെയ്ത സാഹചര്യത്തിലാണ് പാലോട് രവിക്ക് ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്.

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനുശേഷം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കറായതിനെ ത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ബജറ്റ് സമ്മേളന കാലത്തും വര്‍ഷകാല സമ്മേളന കാലത്തും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
നെടുമങ്ങാട് എം.എല്‍.എ ആയ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് ആദ്യംതന്നെ തീരുമാനിച്ചുവെങ്കിലും ഐ ഗ്രൂപ്പ് കെ.മുരളീധരന്റെ പേര് നിര്‍ദേശിച്ചു. അതിനിടെ ആര്‍.എസ്.പിക്ക് സ്ഥാനം വേണമെന്ന ആവശ്യവും ഉയര്‍ന്നു. കോവൂര്‍ കുഞ്ഞുമോന്റെ പേരാണ് ആര്‍.എസ്.പിയില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് കെ മുരളീധരനും കോവൂര്‍ കുഞ്ഞുമോനും വ്യക്തമാക്കി. ഇതോടെയാണ് പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ ധാരണയിലെത്തിയത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പാലോട് രവി സംഘടനയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിലും ഐ.എന്‍.ടി.യു.സിയിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. റബര്‍ ബോര്‍ഡ്, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റായും ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, സ്‌റ്റേറ്റ് ആന്‍ഡ് നാഷണല്‍ ലിറ്ററസി മിഷന്‍ ഗവേണിങ് ബോഡി അംഗം, രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ സംഘം, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, സാഹിത്യ അക്കാഡമി എന്നിവയിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. എ.ഐ.സി.സി, കെ.പി.സി.സി എന്നിവയിലെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഐ.എന്‍.ടി.യു.സി ഓള്‍ ഇന്ത്യാ സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്‍മാനുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (9 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (20 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (26 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (39 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (52 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends