2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയുമാണ്; രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചു വച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി

2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയുമെന്ന് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്ന് സഹോദരൻ ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും സഹോദരൻ ആരോപിച്ചു.
മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നതെന്നും ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ലെന്നും സഹോദരൻ ആരോപിച്ചു. ചികിത്സ നിഷേധിക്കുന്നത് പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ കാരണമെന്ന് സംശയിക്കുന്നതായും സഹോദരൻ ആരോപിക്കുന്നു.
തൻറെ സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha