ഇടുക്കിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് മുളകുപൊടി തേച്ചു, അമ്മ അറസ്റ്റിൽ

ഇടുക്കിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസ്സുകാരനെയാണ് പൊള്ളലേല്‍പ്പിച്ചത്.
പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്.
കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏറ്റിട്ടുണ്ട്. ഇത് കൂടാതെ, മുളകു പൊടി തേച്ചതായും പരാതി ഉയർന്നിരുന്നു. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha