മുഖ്യമന്ത്രി സരിതയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ലൈംഗിക ആരോപണവും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷിയിലെ ആറു പേര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്‌ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ സരിത തന്നെ ശേഖരിച്ചിട്ടുണ്‌ടെന്നും ബിജു മൊഴി നല്‍കി.
മന്ത്രി എ.പി .അനില്‍കുമാര്‍, മന്ത്രിയുടെ പിഎ നസറുള്ള, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരും സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ ഒഴികെ എല്ലാം അദ്ദേഹത്തെ കാണിച്ചു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കാന്‍ താന്‍ തയാറാണെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.
ടീം സോളാറിന്റെ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് അറിയാമായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടാണു ബെന്നിയെ ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും ബിജു മൊഴി നല്‍കി.
വികാരഭരിതനായാണ് ബിജു മൊഴി നല്‍കിയ ശേഷം പ്രതികരിച്ചത്. താന്‍ ഇത്രകാലവും ഇതെല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. മൊഴി നല്‍കിയതിനാല്‍ തന്റെ ജീവനു ഭീഷണിയുണ്ട്. ഇതു തന്റെ മരണമൊഴിയാകാമെന്നും ജീവനു സംരക്ഷണം നല്‍കണമെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha