Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി അഞ്ചിന് മേളയ്ക്ക് തിരിതെളിയും

03 DECEMBER 2015 09:26 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വേദിയാകാന്‍ കോഴിക്കോട് ഒരുങ്ങി. 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതീകമായി 59 വെള്ളരിപ്രാവുകള്‍ വാനിലേക്ക് പറത്തി ഡിസംബര്‍ അഞ്ചിന് കായികമേളക്ക് തിരിതെളിയും. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി കോഴിക്കോട്ടത്തെുന്ന മേളയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കിലാണ് നാലുനാള്‍ നീളുന്ന മേള. 95 ഇനങ്ങളിലായി 2650 അത്‌ലറ്റുകള്‍ മേളയില്‍ മാറ്റുരക്കും. നാലാം തീയതി ബി.ഇ.എം സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലാണ് രജിസ്ട്രഷന്‍ സൗകര്യം.
തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെടുന്ന ദീപശിഖ പ്രയാണം വെള്ളിയാഴ്ച കോഴിക്കോടിന്റെ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തും. ഇവിടെനിന്ന് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെയത്തെുന്ന ദീപശിഖ സ്‌റ്റേഡിയത്തില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷ ഏറ്റുവാങ്ങും.
അഞ്ചിന് രാവിലെ ഒമ്പതിന് അഡീഷനല്‍ ഡി.പി.ഐ വിശ്വലത പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയയും ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
താരങ്ങളും ഒഫീഷ്യലുകളും ഉള്‍പ്പടെ 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം ദേവഗിരി സാവിയോ സ്‌കൂളിലാണ് ഒരുക്കുക. താരങ്ങളെ വരവേല്‍ക്കാന്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. 1992ലാണ് കോഴിക്കോട് അവസാനമായി സ്‌കൂള്‍ കായികമേള നടന്നത്. മെഡിക്കല്‍ കോളജ് സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് ഒരുക്കിയശേഷമുള്ള ആദ്യ മേളയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (15 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (30 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (36 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (54 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends