വി എസ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുത; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കഴുതയോടുപമിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുതയാണ് വി എസെന്നു ബിന്ദു കൃഷ്ണ പരിഹസിച്ചു.
സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും ബിന്ദു കൃഷ്ണ അപഹസിച്ചു. കൂടെയുള്ളവരെ കടിച്ചുകീറി കൊല്ലാന്‍ നില്‍ക്കുന്ന സിംഹമാണു പിണറായിയെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ബുദ്ധിയില്ലാത്ത വി എസ് എന്ന കഴുതയെ ഇനി കേരളം ഭരിക്കാന്‍ അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് വി എസിനെയും പിണറായിയെയും ആക്ഷേപിച്ച് ബിന്ദു കൃഷ്ണ സംസാരിച്ചത്.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ബിന്ദു കൃഷ്ണ രംഗത്തു വന്നു. സിപിഐ(എം) നേതാവ് ജി സുധാകരന്‍ പറഞ്ഞ വാചകങ്ങള്‍ ഉദ്ധരിച്ചു താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാല്‍,ഏഷ്യാനെറ്റ് പുറത്തുവിട്ട ബിന്ദു കൃഷ്ണയുടെ പ്രസംഗത്തില്‍ വ്യക്തമായിത്തന്നെ ഈ ആരോപണം കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
കൊല്ലം നിലമേലിലാണു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം കഴിഞ്ഞ ദിവസം വൈകുന്നേരം നടന്നത്. ചാനലില്‍ വീഡിയോ സഹിതം വാര്‍ത്തവന്നതോടെയാണ് തടിയൂരാനായി ബിന്ദു കൃഷ്ണ പരാമര്‍ശം മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നു പറഞ്ഞു രംഗത്തെത്തിയത്. ജി.സുധാകരന്‍ എം.എല്‍. എ ആലപ്പുഴയില്‍ നടത്തിയ പ്രസംഗം താന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നാണു ബിന്ദുവിന്റെ വാദം.
ബിന്ദുവിന്റെ പരാമര്‍ശത്തിനെതിരെ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. വ്യക്തികളുടെ മഹത്വം കണക്കിലെടുക്കാതെ നടത്തിയ പരാമര്‍ശം ബിന്ദുവിനുതന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലാണെന്നാണു വിമര്‍ശനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha