സോളാര്‍ മൊഴി സരിതയുടെ അറിവോടെയെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കമ്മീഷനിലെ മൊഴി സരിതയുടെ അറിവോടെയാണെന്ന് ബിജു രാധാകൃഷ്ണന്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മിഷനിലെ മൊഴിക്ക് മുന്‍പ് സരിത തന്റെ അഭിഭാഷകനുമായി സംസാരിച്ചു. മുഖ്യമന്ത്രി പറഞ്ഞിട്ട് 40 ലക്ഷം രൂപ ചങ്ങാനാശേരിയില്‍ ആപ്പിള്‍ ട്രീയില്‍ നിക്ഷേപിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് തന്നെ കണ്ട് നിക്ഷേപം ചോദിച്ചത്. കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു ആപ്പിള്‍ ട്രീ ചെയര്‍മാന്‍. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ ഡിസിസി വൈസ് പ്രസിഡന്റാണ് പണം സ്വീകരിച്ചതെന്നും ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha