ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയേറും; വോള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രം

കേരളത്തിലെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ജീന്‍ ജാക്വസ് അന്നൗഡ് സംവിധാനം ചെയ്ത ചൈനീസ് ത്രീഡി സിനിമ വോള്‍ഫ് ടോട്ടമാണ്. ഡിസംബര്‍ 4 മുതല്‍ 11 വരെ നടക്കുന്ന ചലച്ചിത്രമേള നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മണിക്ക് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 3200 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. നിശാഗന്ധി ഉള്‍പ്പെടെ 13 തീയറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. നാളെ മുതല്‍ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
സര്‍ക്കാര്‍ അധിക തുക അനുവദിച്ചതിനാല്‍ ചലച്ചിത്രോത്സവം സംബന്ധിച്ച് നിലനിന്ന പ്രതിസന്ധി അവസാനിച്ചു. 64 രാജ്യങ്ങളില്‍ നിന്നായി 180 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആദ്യ പ്രദര്‍ശനങ്ങളാണ്. 50 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് മേളയില്‍ നടക്കുന്നത്. നിശാഗന്ധി ആധുനിക തീയറ്ററാക്കി മാറ്റിയതോടെ സെന്‍ട്രല്‍ സ്‌റ്റേഡിയം മാനവീയം വേദി എന്നിവിടങ്ങളിയാണ് സൗജന്യപ്രദര്‍ശനം നടക്കുന്നത്. ചെന്നായ്ക്കളെ കൊന്നൊടുക്കാന്‍ പോയയാള്‍ ചെന്നായെ എടുത്തു വളര്‍ത്തുന്നതും അത് ഉണ്ടാക്കുന്ന പ്രതിസന്ധിയുമാണ് ഉദ്ഘാടന ചിത്രം. ഒരേസമയം 12,000 പേര്‍ ചിത്രങ്ങള്‍ കാണും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha