കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുത്തു

വാഗമണ്‍ ഉളുപ്പൂണി കോണ്‍വെന്റിലെ കിണറിനകത്ത് സിസ്റ്റര്‍ ലിസ മരിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ അംഗം പ്രമീളാദേവി തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രമീളാദേവി കോണ്‍വെന്റില്‍ എത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ സെന്റ്അല്‍ഫോണ്‍സാ ഫെറോന പള്ളിയിലാണ് തെളിവെടുപ്പ് നടത്തിയത്. മദര്‍ സുപ്പീരിയര്‍, കന്യാസ്ത്രീകള്‍, മരിച്ച സിസ്റ്ററുടെ സഹോദരങ്ങള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട് സംശയമോ ദുരൂഹതയോ ഇല്ലെന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും മൊഴി നല്‍കിയത്.
പീരുമേട് സി.ഐ., വാഗമണ്‍ എസ്.ഐ. എന്നിവരുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മാനസികമായി വെല്ലുവിളി നേരിട്ടിരുന്ന സിസ്റ്റര്‍ ലിസ മരിയ ഹോമിയോ മരുന്ന് കഴിച്ചിരുന്നതായും പറയപ്പെടുന്നു. ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ സിസ്റ്റര്‍ ജോവിന്‍ ചുങ്കപ്പുരയുമായി പ്രമീളാദേവി ടെലിഫോണില്‍ സംസാരിച്ചു. ജോലി ഭാരം സിസ്റ്റര്‍ ലിസ മരിയയെ മാനസികമായി വേദനിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. കോണ്‍വെന്റിലെ മുഴുവന്‍ സിസ്റ്റര്‍ മാരെയും കൗണ്‍സിലിങ്ങിനു വിധേയമാക്കുകയും കോണ്‍വെന്റില്‍ സുരക്ഷാ ഗാര്‍ഡുമാരെ നിയമിക്കണമെന്നും നായ്ക്കളെ വളര്‍ത്തണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha