ശബരിമലയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷ

ശബരിമലയിലും പരിസര പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷയായിരിക്കും ലഭിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എസ് ഹരികിഷോറാണ് ഈ ഉത്തരവിട്ടത്. സന്നിധാനവും പമ്പയും മാലിന്യ മുക്തമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
പമ്പ, സന്നിധാനം, നിലയ്ക്കല്‍, തീര്‍ത്ഥാടന പാതകള്‍, സമീപ വനമേഖലകള്‍ എന്നിവിടങ്ങളിലൊക്കെ അയ്യപ്പഭക്തരും താത്കാലിക ഹോട്ടല്‍ ജീവനക്കാരും മാലിന്യം വലിച്ചെറിയുക പതിവാണ്. ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയാലും താക്കീതിലൊ്തുക്കും. എന്നാല്‍ അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ കുറച്ചു കൂടി കര്‍ശന നടപടികള്‍ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ചവറിടുകയോ പരിസരം വൃത്തികേടാക്കുകയോ ചെയ്താല്‍ ഐപിസി188ആം വകുപ്പ് അനുസരിച്ച് തടവോ പിഴയോ ശിക്ഷ നല്‍കും.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ സന്നിധാനവും പമ്പയും സന്ദര്‍ശിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം . ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവി , ആര്‍ഡിഒ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha