വെള്ളാപ്പള്ളി ആര്‍ .എസ്.എസ് ഏജന്റെന്ന് വി.എം സുധീരന്‍

എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാര്‍ ക്യാമ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്റെന്നും, മോദിഅമിത് ഷാ കൂട്ടുകെട്ടിന്റെ ഏജന്റാണെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളി മാപ്പു പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
നൗഷാദിന്റെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനത്തെ വമര്‍ശിച്ച വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേതധത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള സമൂഹത്തിന് വരുത്തിവെച്ച നഷ്ടങ്ങള്‍ നിസാരമല്ല, നിസാരവല്‍ക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല. വെള്ളാപ്പള്ളിയുടെ വര്‍ഗീയ നിലപാടിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്ന് രക്ഷപെടാന്‍ വിശദീകരണം നല്‍കുന്നതിന് പകരം നൗഷാദിന്റെ കുടുംബത്തോടും കേരള സമൂഹത്തോടും മാപ്പു പറയുകയാണ് ചെയ്യേണ്ടതെന്ന് സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha