സഭയില്‍ വി.എസും ഷിബുവും തമ്മില്‍ വാക്ക്‌പ്പോര്

കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് പറയാന്‍ വി.എസ് തയ്യാറായാല്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താം മന്ത്രി ഷിബു ബേബി ജോണ്‍.ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മേല്‍ ഇന്നലെ പ്രക്ഷുബ്ധമായ നിയമസഭയില്‍ ഇന്ന് വി.എസ്.അച്യുതാനന്ദനും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഏറ്റുമുട്ടി. ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് അറിയാമെന്നും അത് പക്ഷേ പ്രതിപക്ഷമല്ലെന്നും ഇന്നലെ ഷിബു സഭയില്‍ പറഞ്ഞിരുന്നു. ഷിബുവിന്റെ പ്രസ്താവനയില്‍ ഇന്ന് സഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിച്ച വി.എസ്.അച്യുതാനന്ദന്‍ സഭയോട് ഇത്തിരിയെങ്കിലും ആദരവുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഷിബു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് പറയാന്‍ വി.എസ് തയ്യാറായാല്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താം എന്ന് സബ്മിഷന് മറുപടി നല്‍കിയ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷം ഷിബുവിന് നേരെ തിരിയുകയും സഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തു.
കഴിഞ്ഞ തവണ വിഎസ്സിനെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ച വിവാദം തന്നെ കിളിരൂര്‍കേസായിരുന്നു. അന്ന് വി ഐപി വിവാദം പടച്ചുവിട്ട വിഎസ് അധികാരത്തില്‍ എത്തിയപ്പോള്‍ സൗകര്യപൂര്‍വ്വം എല്ലാം വിസ്മരിക്കുകയായിരുന്നു. ഇലക്ഷന്‍ അടുക്കുന്നതോടെ വി ഐ പി വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha