രണ്ടാം സോളാറും പൊട്ടി... തോല്‍വികള്‍ ഏറ്റുവാങ്ങി വീണ്ടും പ്രതിപക്ഷം, കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി

കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി സോളാര്‍ കേസ് പ്രതിപക്ഷത്തിന്. സൂര്യഗ്രഹണത്തിനുശേഷം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഉമ്മന്‍ചാണ്ടിയും ക്രിമിനലുകളെ കൂട്ടു പിടിച്ച് പച്ച നുണ പ്രതിപക്ഷം പ്രചരിപ്പിച്ചുവെന്ന് ആഞ്ഞടിച്ച് മനോരമയും മാതൃഭൂമിയും രംഗത്തെത്തിയതോടെ ആക്രമണത്തില്‍ നിന്നു പിന്‍തിരിയേണ്ട അവസ്ഥയിലായി പ്രതിപക്ഷം.
മുഖ്യമന്ത്രി ലൈംഗികമായി സരിതയെ ഉപയോഗിച്ചു എന്ന കൊലക്കേസ് പ്രതിയുടെ മൊഴി കേട്ടപാടെ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ബാര്‍ക്കോഴയും വിട്ട് നിയമസഭയില്‍ ബഹളമുണ്ടാക്കി തെരുവിലിറങ്ങിയ പ്രതിപക്ഷം തുടങ്ങിയ രണ്ടാം സോളാര്‍ സമരവും പരാജയപ്പെട്ട അവസ്ഥയിലായി. കെ എം മാണിയെ കുരുക്കിട്ടു തളച്ചവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ തൊട്ടപ്പോള്‍ കൈ പൊള്ളി.
ജനങ്ങള്‍ക്കൊപ്പം നിന്ന് കേരള രാഷ്ട്രീയ ചരിത്രത്തിലെ മുന്‍പേരുകളിലൊന്നായി മാറിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നികൃഷ്ടമായ ആരോപണം കേള്‍ക്കേണ്ടി വന്നപ്പോള്‍ അതു പറഞ്ഞത് ആരാണെന്നും കൂടി ഓര്‍ക്കേണ്ടതുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീപര്യന്തം അനുഭവിക്കുകയും ഒട്ടേറെ വഞ്ചനാക്കേസുകളില്‍ പ്രതിയായി കോടതികള്‍ കയറിയിറങ്ങുകയും ചെയ്യുന്ന ബിജുരാധാകൃഷ്ണന്‍, ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയുമായി ചേര്‍ത്തു പറഞ്ഞ സ്ത്രീയാകട്ടെ അതു കേട്ടയുടന്‍ പാടേ നിഷേധിക്കുകയും ചെയ്തു. എന്നിട്ടും ഇവിടെ ആഘോഷങ്ങള്‍ക്കു കുറവില്ല.
ബിജു രാധാകൃഷ്ണനെപോലൊരാള്‍ മുഖ്യമന്ത്രിക്കെതിരെ ലൈംഗികാപവാദം ഉന്നയിക്കുമ്പോള്‍ അതിലെ പൊള്ളത്തരവും ഗൂഢോദ്ദേശ്യവും തിരിച്ചറിയാന്‍ ശ്രമിക്കാതെ മുതലെടുപ്പു നടത്താന്‍ ഇറങ്ങിതിരിക്കുന്നതുവരെയാണ് കേരളം ഇപ്പോള്‍ കാണുന്നത്. കേട്ട പാതി, സമൂഹ മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ചിലര്‍ അതു പരപീഡാ സ്വഭാവമുളള ആഘോഷമാക്കി. മുഖ്യമന്ത്രിയെക്കാള്‍ പ്രായക്കുടുതലും രാഷ്ട്രീയ പ്രവര്‍ത്തന അനുഭവങ്ങളുള്ള പ്രതിപക്ഷ നേതാവു പോലും ഇടം വലം നോക്കാതെ ഉടന്‍ ഇറങ്ങി പുറപ്പെട്ടു
73 വയസ്സിനുള്ളില്‍ ഇത്തരത്തില്‍ നീചമായ ചെറിയൊരു ആരോപണം പോലും കേള്‍പ്പിക്കാതെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കുന്നതെന്ന് കേരളത്തിന് അറിയാത്തതല്ല . രാജ്യത്തെ മറ്റു പല മുഖ്യമന്ത്രിമാരെ പോലെ സുരക്ഷാവലയത്തിനുള്ളില്‍ ജനത്തില്‍ നിന്നു അകന്നു നില്‍ക്കാതെ , സുതാര്യത അദ്ദേഹം കൊടിയടയാളമാക്കുന്നു എന്നിട്ടും തരിമ്പിനുപോലും വിശ്വാസ്യതയില്ലാത്ത ഒരു കൊലക്കേസ് പ്രതി ഉന്നയിച്ച ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കാന്‍ മെനക്കെടാതെ അതുന്നയിച്ച ആളിനൊപ്പം ചേരാന്‍ വ്യഗ്രത കാട്ടുകയാണു പ്രതിപക്ഷം.
രാഷ്ട്രീയത്തില്‍ പ്രതിയോഗിയെ നേരിടുകയും തോല്‍പ്പിക്കുകയും ചെയ്യണമെങ്കില്‍ അത് അന്തസ്സായും വ്യവസ്ഥാപിത വഴികളിലൂടെയും ചെയ്യുന്നതാണു ജനാധിപത്യ മര്യാദ. അതിനു പകരം ഒരു ക്രിമിനലിന്റെ വാക്കുകളെ ആശ്രയിക്കേണ്ടി വന്നതു പ്രതിപക്ഷത്തിനു ഭൂഷണമാണോ എന്ന് അക്കൂട്ടത്തിലെ തലമുതിര്‍ന്ന നേതാക്കളെങ്കിലും ചിന്തിക്കേണ്ടതാണ്. വിലകുറഞ്ഞ ആരോപണങ്ങളുടെ പിന്നാലെ ഓടുമ്പോള്‍ സ്വന്തം വില തന്നെയാണ് ഇടിഞ്ഞു വീഴുന്നതെന്ന് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തിരിച്ചറിയേണ്ടതല്ലേ. അതില്ലാത്തവരെ ജനം തിരസ്‌കരിക്കും. പുച്ഛിച്ച് തള്ളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha