പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി മരിച്ചു; കൂടെ ചാടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം ആറ്റിലേക്ക് ചാടാനൊരുങ്ങിയ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപെടുത്തി. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് സ്വദേശി ആദര്‍ശ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ദേശീയപാതയിലെ കന്നേറ്റി പാലത്തില്‍ നിന്നാണ് ആദര്‍ശ് പള്ളിക്കലാറ്റിലേക്ക് ചാടിയത്. പിന്നാലെ വിദ്യാര്‍ഥിനിയും ആറ്റിലേക്ക് ചാടാന്‍ പാലത്തിന്റെ കൈവരിയിലേക്ക് കയറാന്‍ ശ്രമിക്കുന്നത് അത് വഴി വന്ന ബൈക്ക് യാത്രികന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ഇയാള്‍ പെണ്‍കുട്ടിയെ രക്ഷപെടുത്തി. ഈ സമയം രണ്ടുതവണ കായലിന് മുകളില്‍ പൊങ്ങിവന്ന ആദര്‍ശ് പിന്നീട് താഴ്ന്നുപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ആദര്‍ശിനെ കണ്ടെത്താനായില്ല. പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്.
കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഉപജില്ലാകലോത്സവം നടക്കുന്നതിനാല്‍ വ്യാഴാഴ്ച സ്‌കൂളിനു അവധിയായിരുന്നു. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുകയും അടുത്ത ദിവസം രക്ഷിതാക്കളുമായി ക്ലാസിലെത്തിയാല്‍ മതിയെന്ന് അധ്യാപകര്‍ പറഞ്ഞതായും പറയപ്പെടുന്നു. ആദര്‍ശിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha