കിളിമാനൂരിലെ കൂട്ട മരണങ്ങള്‍; സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്‍ വീട്ടുകാരും നാട്ടുകാരും

കിളിമാനൂരിലെ കൂട്ട ആത്മഹത്യയില്‍ യുവതികളുടെ മാതൃ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം ഈരാണിമുക്ക് കൈതയില്‍ മുംതാസ്(50), പുതുശേരിമുക്ക് പാവലയില്‍ മെഹര്‍ബാന്‍(52)എ ന്നിവരെയാണ് ഇന്നലെ രാത്രി പേട്ടസി.ഐയുടെ ചുമതല വഹി ക്കുന്ന കണ്‍ട്രോള്‍റൂം സി.ഐ പ്ര സാദിന്റെ നേതൃത്വത്തില്‍ കല്ലമ്പലത്തെ ഒരു ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത.് ആക്കുളം കായലില്‍ ചാടിമരിച്ച ജാസ്മിന്റെ മാതാവ് ഷോബിദയുടെ സഹോദരിമാരാണ് ഇരുവരും. പേട്ട പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യാനായി വനിതാസെല്ലിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അസി.കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്, കണ്‍ട്രോള്‍റൂം സി.ഐ പ്രസാദ് , വനിതാസെല്‍
സി.ഐ എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത.് ഇവരുടെ അറസ്‌റ്റോടെ കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം ജാസ്മിന്‍ മന്‍സിലില്‍ റഹിമിന്റെ ഭാര്യ ജാസ്മിന്‍(35), മകള്‍ ഫാത്തിമ(4) ജാസ്മിന്റെ സഹോദരി സജിനി(24)എന്നിവരുടെ മരണത്തിന് പിന്നിലെ ദുരൂഹതകളുടെ ചുരുള്‍ നിവരും. കേസില്‍ ഇവരുടെ ബന്ധുവും മുംതാസിന്റെ കാമുകനുമായ എന്‍.എം.എസ് സ്വകാര്യബസ് ഉടമ തട്ടേയ്ക്കാട് ഈരാണിക്കോണം ലീലാ മന്‍സില്‍ നാസറിനെ(45)പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംതാസുമായി അടുപ്പത്തിലായ നാസര്‍ ഇവരുടെ സഹായത്തോടെ ഷോബിദയുടെ വീട്ടില്‍ കയറിപ്പറ്റി കു ടുംബ കാര്യങ്ങളില്‍ ഇടപെടുകയും സഹായിയായി കൂടി അവരെ വഞ്ചിക്കുകയും ചെയ്തതാണ് കൂട്ടആത്മഹത്യയ്ക്ക് ഇടയാക്കിയത.് ജാസ്മിന്റെയും സജിനിയുടെയുംആത്മഹത്യാക്കുറിപ്പുകളില്‍
ഇവര്‍ തങ്ങളുടെ കുടുംബത്തെ കടബാദ്ധ്യതകളിലേക്ക് തള്ളിവിടുകയും വഞ്ചിക്കുകയും ചെയ്ത കാര്യങ്ങള്‍ വിശദമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ വര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത.് ബസുടമയായ നാസര്‍ ജാസ്മിനെയും കുടുംബ ത്തെയും വഞ്ചിച്ച കാര്യങ്ങളില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകളും ചൂഷണവുമല്ലാതെ സഹോദരിമാരുടെ സ്വകാര്യ ജീവിതത്തിന് ഭീഷണി യാകുന്ന വിധത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഇവരില്‍ നിന്നുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇരുവരെയും ഇന്ന് വൈകുന്നേരത്തോടെ കോടതി യില്‍ ഹാജരാക്കും. ഇവരുടെ കുറ്റ സമ്മതമൊഴിയുടെ അടിസ്ഥാനത്തിലേ തുടര്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കൂ.
ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ കൂട്ട ആത്മഹത്യയിലെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇവര്‍ക്ക് കാര്യങ്ങള്‍ അറിയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം ജാസ്മിന്റെയും സജിനിയുടെയും മരണശേഷം ഇവരും മറ്റൊരു സ്ത്രീയും കിളിമാനൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി അവിടെ നിന്ന് എന്തോ രേഖകള്‍ മോഷ്ടിച്ചു കടത്തിയതായി ഗൃഹനാഥന്‍ സൈനുദ്ദീന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇക്കാര്യത്തിലും പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. വിശ്വാസവഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബന്ധുവും അയല്‍ വാസിയുമായ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത.് ഹൈക്കോടതി ജഡ്ജി,റൂറല്‍ എസ്.പി, ആറ്റിങ്ങല്‍ ഡിവൈ. എസ.പി ് ,കിളിമാനൂര്‍ സി.ഐ, കല്ലമ്പലംഎസ.ഐ ് എന്നിവര്‍ക്കായി എഴുതിയആറ് ആത്മഹ ത്യാക്കുറിപ്പുകളില്‍ നാസറും മാതൃസഹോദരിമാരും ചേര്‍ന്ന് തങ്ങളെ വഞ്ചിച്ചതായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇവരെ പ്രതിയാക്കിയത.് ബാങ്കില്‍നിന്നുള്ള ജപ്തി ഭീഷണിയും ആഢംബരജീ വിതത്തെ തുടര്‍ന്നുണ്ടായ കട ബാദ്ധ്യതകളും ഭര്‍ത്താവ് റഹിമിന് ഗള്‍ഫിലുണ്ടായ കടക്കെണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നെങ്കിലും സ്വ കാര്യജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങളും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ. ജാസ്മിന്റെ അമ്മയുടെ മൂത്ത സഹോദരിമാരാണ് മുംതാസും മെഹര്‍ബാനും. മുംതാസ് രണ്ടുതവ ണ വിവാഹിതയായെങ്കിലും രണ്ട് ഭര്‍ത്താക്കന്‍മാരും മരിച്ചു.ഇരുവരില്‍ നിന്നും ഓരോആണ്‍മക്കളു ണ്ട്. ഒരു മകന്‍ ബംഗളുരുവില്‍ നഴ്‌സിംഗിന് പഠിക്കുകയാണ.് മെഹര്‍ബാന്റെ ഭര്‍ത്താവ് ആറുവര്‍ഷം മുമ്പാണ് മരിച്ചത.് ഒരുമകനും ഒരുമകളും ഉണ്ട്. രണ്ടാം ഭര്‍ത്താവിന്റെ മരണശേഷമാണ് മുംതാസ് ബസുടമ നാസറുമായി അടുപ്പത്തിലായത.് അതേചൊല്ലി നാസറിന്റെ കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. കുടുംബത്തിലെ അടുത്തവരില്‍ നിന്നുള്ള ചതി അവരെ തളര്‍ത്തിയെന്നാണ് സൂചന. മരിച്ച സഹോദരിമാരുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകളും പ്രചരിക്കുന്നുണ്ട്. പോലീസ് ഇതും അന്വേഷണ വിഷയമാക്കുന്നുണ്ട്.
സഹോദരിമാരുടെ സ്വകാര്യ നമിഷങ്ങള്‍ പ്രതികള്‍ വഴി നാസര്‍ കൈക്കലാക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വാര്‍ത്തകളുണ്ട്. ഇതിന്റെയെല്ലാം നിജസ്ഥിതി ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും അമിതമായി വിശ്വസിക്കുകയും വീട്ടില്‍ കയറ്റുകയും ചെയ്യരുതെന്ന ഒരു സൂചന കൂടി ഈ മരണങ്ങള്‍ നല്‍കുന്നുണ്ട്. അത് ബന്ധുക്കളായാലും സഹോദരങ്ങളായാലും. നോ പറയണ്ടിടത്ത് പറയാന്‍ പറ്റണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.
എന്തായാലും നിങ്ങള്‍ക്ക് മാപ്പില്ല സോദരങ്ങളേ ഈ കൊലച്ചതിക്ക്. ആ കുഞ്ഞിന്റെ ചിരി എന്നും നിങ്ങളെ വേട്ടയാടും...
ഇളം കുരുന്നേ മാപ്പ്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha