ബാര്‍കോഴയില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെ.എം മാണി, അറിയാവുന്നതെല്ലാം പറയാനാകില്ല,കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും

ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എം മാണി ആവര്‍ത്തിച്ചു. ഗൂഢാലോചനക്കാരെ തനിക്കറിയാം. അറിയാവുന്നതെല്ലാം പറയാനാകില്ല. രാഷ്ട്രീയത്തില്‍ ചില കാര്യങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും. വികാരാധീനനായി വിളിച്ചുപറയാന്‍ താനില്ലെന്നും മാണി പറഞ്ഞു. ഗൂഢാലോചന ബോംബ് പൊട്ടിച്ചാല്‍ താന്‍ ഇല്ലാതാകില്ല. ബിജുരാധാകൃഷ്ണന്റെ ആരോപണത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേക്കുന്നത് വിഫലമാകുമെന്ന് മാണി പറഞ്ഞു.
കെ.ബാബുവിനെതിരായ കേസിനെക്കുറിച്ച് ബാബുവിന് നന്മവരുന്നതില്‍ അസൂയയില്ലെന്നും പറഞ്ഞു. ഇരട്ടനീതിയുണ്ടായിട്ടുണ്ടോ എന്ന് ജനം വിധിയെഴുതട്ടേയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍കോഴ പാര്‍ട്ടിക്ക് ആഴമേറിയ മുറിവുണ്ടാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിനിലപാട്. ജനശക്തിയില്‍ നില്‍ക്കുന്നയാളാണ് ഞാന്‍. അഴിമതിക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. കേസ് എതിരായിട്ടുണ്ട്. മനസാക്ഷിയോട് ചോദിക്കണമെന്നാണ് കോടതി പറഞ്ഞത്. രാജിവെക്കണമെന്ന് ആരും പറഞ്ഞില്ല. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജിവെച്ചത് മാണി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha