ബിജു സോളാര്‍ കമ്മിഷനില്‍ ഉന്നയിച്ച ആരോപണങ്ങളുടെ ദൃശ്യം തിരുവഞ്ചൂരിന്റെ കൈയ്യിലുണ്ടെന്ന് കോടിയേരി,പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍വച്ച് പരിശോധിക്കണം

ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷനില്‍ ഉന്നയിച്ച ആരോപണങ്ങളുടെ ദൃശ്യം തിരുവഞ്ചൂരിന്റെ കൈയ്യില്‍ ഉണ്ടെന്ന് കോടിയേരി ആരോപിച്ചു. പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാരണം സിഡിയില്‍ ഉള്ള ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് തിരുവഞ്ചൂരിന്റെ കൈയ്യില്‍ ഉണ്ടെന്ന് കോടിയേരി പറഞ്ഞു. ഈ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍വച്ച് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് സോളാര്‍കമ്മിഷന്‍ ബിജുരാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. സോളാര്‍കമ്മിഷന് മുമ്ബാകെ സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ ബുധനാഴ്ചയാണ് കോഴ ആരോപണവും ലൈംഗികാരോപണവും മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്.
ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെളിവുകള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പത്താം തിയതി കമ്മീഷന് മുമ്ബാകെ തെളിവ് ഹാജരാക്കാന്‍ സോളാര്‍കമ്മിഷന്‍ ബിജുരാധാകൃഷ്ണനോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയരി തെളിവുകള്‍ പിടിച്ചെടുക്കേണ്ട തില്ലെന്നും ദൃശ്യങ്ങള്‍ തിരുവഞ്ചുരിന്റെ പക്കല്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha