പഞ്ചായത്തുകള്‍ക്ക് ആധുനിക അറവുശാലകളും ശ്മശാനങ്ങളും നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ

പഞ്ചായത്തുകള്‍ക്ക് ആധുനിക അറവുശാലകളും ശ്മശാനങ്ങളും നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ നല്‍കുമെന്ന് മന്ത്രി എം.കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചു. നാലും അഞ്ചും പഞ്ചായത്തുകള്‍ക്ക് പൊതുവായി ഒരു സ്ഥലം കണ്ടെത്തി ക്ലസ്റ്റര്‍ സ്വഭാവത്തിലാണ് ശ്മശാനങ്ങളും അറവുശാലകളും നിര്‍മിക്കാന്‍ ആലോചിക്കുന്നത്. 100% ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് എം.ഉമ്മറിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
വേള്‍ഡ് ബാങ്കില്‍ നിന്ന് ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസം മൂലം ലഭിച്ച 400കോടി അധികം തുക പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളുടെ ഉന്നമനത്തിനായി വിനിയോഗിക്കും. എല്ലാവര്‍ക്കും വീട് എന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഫിഷറീസ്, ഹൗസിംഗ് ബോര്‍ഡ്, ഐ.എ.വൈ തുടങ്ങിയ പദ്ധതികളെ കൂട്ടിയോജിപ്പിച്ച് സമഗ്ര പാര്‍പ്പിട പദ്ധതിക്ക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അംഗനവാടികളിളെ ഭക്ഷണ വിതരണം കുത്തകകളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണന്‍, എ.എം.ആരിഫ് എന്നിവരെ മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha