Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് സർക്കാർ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു - മന്ത്രി കെ. രാധാകൃഷ്ണൻ

22 FEBRUARY 2023 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങളേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ഉറപ്പാക്കേണ്ടതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടും. പട്ടികജാതി വികസന വകുപ്പിനുകീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റൽ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകായിക അക്കാദമിക് മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥിനികളെ ചടങ്ങിൽ ആദരിച്ചു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ട് മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ കൂടി ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അവസരം കിട്ടിയാൽ ആരെക്കാളും മുന്നേറാൻ കഴിയുമെന്നാണ് മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ (എം.ആർ.എസ്.) വിദ്യാർഥികൾ തെളിയിക്കുന്നത്. സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ 100 ശതമാനവും നേട്ടമായി അവർ തിരിച്ചു തരുകയാണ്.

അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്കാണ് ഈ വർഷം എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചത്. പുന്നപ്ര എം.ആർ.എസ്സിലെ മൂന്ന് പേർക്കും പ്രവേശനം ലഭിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയശതമാനത്തിലും സ്കൂളുകൾ വലിയ നേട്ടമാണ് കൈവരിച്ചത്. ആരെയും മോശക്കാരാക്കാൻ അല്ല അവർ ശ്രമിക്കുന്നത്. ഒപ്പം എത്താൻ വേണ്ടിയുള്ള പ്രയത്നങ്ങളാണ്. ഈ രംഗത്തെ ഓരോ ചുവടും തുല്യതയിലേക്കാണ്.

എം.ആർ.എസ്സുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സിനിമാ നിർമ്മാണം, അഭിനയം തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇങ്ങനെ എല്ലാ മേഖലകളിലും ഈ വിഭാഗക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽ നിന്നും 30,000 കുടുംബങ്ങളും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3000 കുടുംബങ്ങളും ഉൾപ്പെടെ അതിദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളാണ് സംസ്ഥാനത്തുളളത്. അവരെക്കൂടി ഈ അവസ്ഥയിൽ നിന്നും മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി. സരിത, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം രാമചന്ദ്രൻ മുല്ലശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ജയരാജ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം, പട്ടികജാതി ഉപദേശക സമിതി അംഗം ഡി. ലക്ഷ്മണൻ, പി.ടി.എ. പ്രസിഡന്റ് ഡി. സജീവ്, പ്രിൻസിപ്പാൾ ആർ. രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് പി. ഐ. സിന്ധു, ഹെഡ്മിസ്ട്രസ് എം. ഹൈമ, ജില്ല പട്ടികജാതി വികസന ഓഫീസർ ബി. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (9 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (16 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (30 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends