Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ഡോ. ആര്‍ ബിന്ദു.... പഠനത്തിനൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളാവണം...

22 FEBRUARY 2023 09:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പഠനത്തോടൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ കോളേജുകള്‍ മാറിവരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അതിനുതകുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ശ്രീ സി അച്യുതമേനോന്‍ ഗവ കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

ഗവേഷണത്തിനൊപ്പം ഉല്‍പ്പാദനാത്മകമായ പ്രവര്‍ത്തനങ്ങളും കലാലയങ്ങളില്‍ നടക്കണം. അതിന് പ്രതിഭാധനരായ അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠന സമയം രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാക്കി ദീര്‍ഘിപ്പിച്ചു.

ക്ലാസ്സ് സമയം പഴയതു പോലെ തുടരുമെങ്കിലും അധിക സമയം ലാബുകളിലും ലൈബ്രറികളിലും ചെലവഴിക്കാന്‍ കഴിയുന്ന രീതിയിലാവും ക്രമീകരിക്കുക. അധ്യാപക, വിദ്യാര്‍ഥി സമൂഹവുമായി കൂടിയാലോചന നടത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കാലത്തിനനുസരിച്ച മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കലാലയങ്ങള്‍ക്ക് കഴിയണം. സര്‍ക്കാര്‍ കോളേജുകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താന്‍ അക്കാദമിക സമൂഹം മുന്നിട്ടിറങ്ങണം. ക്ലാസ്സ് മുറികള്‍ക്കകത്തെ ഏകപക്ഷീയമായ ഭാഷണങ്ങളായി കോളേജ് ക്ലാസ്സുകള്‍ മാറുന്നതിനു പകരം ചെയ്തുപഠിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പടണം. പാഠ്യപദ്ധതികളിലൂന്നിയ പഠനത്തിനു പകരം വിദ്യാര്‍ഥികളെ സ്വയം പഠിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പുതിയ കരിക്കുലം ആസൂത്രണം ചെയ്യുന്നത്.

വ്യവസായ സ്ഥാപനങ്ങളും അക്കാദമിക സ്ഥാപനങ്ങളും തമ്മില്‍ മികച്ച ബന്ധം സ്ഥാപിച്ചെടുക്കാനാവണം. നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്ന രീതിയില്‍ അസാപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ ബിരുദ പഠനം നാലു വര്‍ഷമാക്കുന്നതോടെ തൊഴില്‍ പരിശീലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് കോളേജിന്റെ പുരോഗതിക്കായി ഒരു വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. അതിനായി ഒരു കലാലയ വികസന സമിതി രൂപീകരിക്കണം. കോളേജിന്റെ സുവര്‍ണ ജൂബിലി സ്മാരക കെട്ടിടം നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കോളേജ് അധികൃതര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും മന്ത്രി അറിയിച്ചു.

ശ്രീ സി അച്യുതമേനോന്‍ ഗവ കോളേജ് സുവര്‍ണ ജൂബിലി സമാപന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എ കെ സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു വാക, ബിജേഷ്, പ്രദീപ് നാരായണന്‍, ഡോ. ടി ഉണ്ണികൃഷ്ണന്‍, ബോധ്യം ടീം എന്നിവരെ ആദരിച്ചു. ഡോ. എന്‍ എ ജോമോന്‍, ജോസ് പൊന്തൊക്കന്‍, കെ ഡി അപ്പച്ചന്‍, കെ കെ കിരണ്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍ സ്വാഗതവും ഡോ. പി എസ് മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 minute ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (11 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (18 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (32 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (53 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends