ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി...നടന്‍ സുരേഷ് ഗോപിക്കെതിരെ പരാതി

അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പരാതി. ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.
ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പൊലീസില്‍ പരാതി നല്‍കിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. 'വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കും' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
https://www.facebook.com/Malayalivartha
























