മതിയായ രേഖകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകളിലും പണം നല്‍കി... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ അടിമുടി തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ അടിമുടി തട്ടിപ്പെന്നു വിജിലന്‍സ്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ മതിയായ രേഖകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകളിലും പണം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ തുക രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം കൈപ്പറ്റിയിട്ടുണ്ട്. തുകയ്ക്കായി സമര്‍പ്പിച്ച പല സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്നതിനുള്ള തെളിവും കിട്ടിയിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കലക്ട്രേറ്റുകളില്‍ നിന്നും വ്യത്യസ്ത അസുഖം കാണിച്ച് പണം തട്ടിയെടുത്തു. ഇടുക്കിയില്‍ രോഗം തിരുത്തിയും പണം നേടിയെടുത്തു. ഓപ്പറേഷന്‍ സി.എം.ഡി.ആര്‍.എഫ് എന്ന പേരിലായിരുന്നു വിജിലന്‍സ് പരിശോധന.
ക്രമ വിരുദ്ധമായി എറണാകുളത്തെ സമ്പന്നനായ വിദേശമലയാളി മൂന്നു ലക്ഷം രൂപയും, മറ്റൊരു വിദേശ മലയാളി നാല്‍പത്തിയയ്യായിരം രൂപയും കൈപ്പറ്റിയതു മുതല്‍ വ്യാജരേഖ സമര്‍പ്പിച്ചു വരെ പണം തട്ടിയെടുത്തു. സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ചികിത്സാ സഹായം വ്യാജ രേഖകളും, സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി സംസ്ഥാന വ്യാപകമായി പണം തട്ടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം കലക്ട്രേറ്റില്‍ നടത്തിയ പരിശോധനയിലാണ് സമ്പന്നനായ പ്രവാസി മൂന്നു ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ 20 അപേക്ഷകളില്‍ 14 എണ്ണം ഒരു എല്ലു രോഗ ഡോകടര്‍ നല്‍കിയതാണെന്നും പുനലൂരിലെ ഡോക്ടര്‍ ദുരിത ശ്വാസ നിധിയിലെ സഹായത്തിനായി 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























