Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

കാര്യങ്ങള്‍ മാറിമറിയുന്നു... വിനു വി ജോണ്‍ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്; ഇല്ലെങ്കില്‍ അറസ്റ്റ്; ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളെന്ന് വിനു വി ജോണ്‍

23 FEBRUARY 2023 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാര്യങ്ങള്‍ മാറിമറിയുകയാണ്. ഹര്‍ത്താല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന് മാസങ്ങള്‍ക്ക് ശേഷം കുരുക്ക് വീഴുകയാണ്. വിനു വി ജോണ്‍ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ എത്തണമെന്ന് നോട്ടീസ്. അതിനിടെ വെല്ലുവിളിയുമായി വിനു വി ജോണെത്തി.

ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളെന്ന് അവതാരകന്‍ വിനു വി. ജോണ്‍. സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയില്‍ ഇന്ന് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമര്‍ശിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലന്‍മാരായ സഖാക്കളെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭരണത്തില്‍ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴില്‍ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികള്‍ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി അദേഹം ചോദിച്ചു. നിങ്ങള്‍ എത്ര പേടിപ്പിച്ചാലും ചോദ്യം ചെയ്താലും അന്നു ജനപക്ഷത്ത് നിന്നും ഉയര്‍ത്തിയ അതേ വാദങ്ങള്‍ ഏതു നിമിഷവും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തികൊണ്ടേയിരിക്കുമെന്നും വിനു വി ജോണ്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി ജോണിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായി. കേരളത്തിലെ സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറിയില്ല.

ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അതിശക്തമായ നിലപാടാണ് സി പി എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. 'അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സര്‍ക്കാരിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി - തുടങ്ങിയ വിമര്‍ശനങ്ങളാണ് സി പി എം പൊളിറ്റ്ബ്യൂറോ ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് പറഞ്ഞത്.

2022 മാര്‍ച്ച് 28 ന് ട്രേഡ് യൂണിയനുകള്‍ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു.

വിഷയത്തില്‍ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീമിനെതിരെ ന്യൂസ് അവറില്‍ നടത്തിയ പ്രകോപനപരമായ വിമര്‍ശനത്തിന്റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നല്‍കിയത്.

കേസില്‍ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് വിനു വി ജോണിനോട് നിര്‍ദേശിച്ചിട്ടുള്ളത്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (9 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (16 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (30 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends