പാലക്കാട് ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.... വേദിയില്‍ പാട്ടു പാടിയ കബീര്‍ ഇറങ്ങി വന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു

ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു.
മതിലകം പുന്നക്കബസാര്‍ ആക്ട്‌സിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓണ്‍ വീല്‍സ്' ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.
വേദിയില്‍ പാട്ടു പാടിയ കബീര്‍ ഇറങ്ങി വന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആക്ട്‌സ് ആംബുലന്‍സില്‍ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ അംഗമാണ്. ഖബറടക്കം മതിലകം ജുമാ മസ്ജിജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും.
" f
https://www.facebook.com/Malayalivartha
























