നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളില്‍ മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും...നാലു മന്ത്രിമാരാണ് ഗവര്‍ണറെ സന്ദര്‍ശിക്കുക

നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളില്‍ മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുക. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്.
മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുന്ന കാര്യം പരിഗണിക്കൂ എന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തുന്നത്.
അതേസമയം മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകീട്ട് ഗവര്‍ണര്‍ വീണ്ടും ഡല്‍ഹിക്ക് പോകും.
അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മൂന്നംഗപാനല്‍ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരേ ഹര്‍ജി നല്‍കാമെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. കേരളത്തിനു പുറത്തായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരിച്ചെത്തും. സര്‍ക്കാരിന്റെ പാനലില്‍ അദ്ദേഹം തിടുക്കപ്പെട്ടൊരു തീരുമാനമെടുക്കാനിടയില്ല. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വി.സി. ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം.
നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. മാത്രവുമല്ല സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്നു താത്കാലിക വി.സി.യെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം.എന്നാല്‍, ഗവര്‍ണര്‍ അപ്പീലിനു മുതിരുമോയെന്നു വ്യക്തമല്ല.
" fr
https://www.facebook.com/Malayalivartha
























