Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

വീണ്ടും കാര്യങ്ങള്‍ മാറുന്നു... സാങ്കേതിക സര്‍വകലാശാലയിലെ വിസി സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റാന്‍ സര്‍ക്കാറിന് കഴിയുമെന്നായപ്പോള്‍ നിര്‍ണായക നീക്കം നടത്തി ഗവര്‍ണര്‍; സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം; അന്തിമ തീരുമാനം കാത്ത് സര്‍ക്കാര്‍

23 FEBRUARY 2023 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. സാങ്കേതിക സര്‍വകലാശാല വിസിയെ ചുറ്റിപ്പറ്റി നിര്‍ണായക നീക്കം നടത്തി ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.

സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഗവര്‍ണറുടെ നിയമോപദേഷ്ടാവ് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. അന്തിമ തീരുമാനം ഗവര്‍ണര്‍ ആണ് എടുക്കേണ്ടത്. വിസിയുടെ ഒഴിവു വന്നാല്‍ താല്‍ക്കാലിക ചുമതല മറ്റ് ഏതെങ്കിലും സര്‍വകലാശാലയുടെ വിസിക്കോ സാങ്കേതിക സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍ക്കോ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ ആണ് നല്‍കേണ്ടതെന്നാണ് സാങ്കേതിക സര്‍വകലാശാലാ നിയമത്തില്‍ പറയുന്നത്.

സര്‍വകലാശാലയില്‍ ഇപ്പോള്‍ പിവിസി ഇല്ല. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കാദമിക് വിദഗ്ധയും സാങ്കേതിക വിദഗ്ധയും അല്ലാത്തതിനാല്‍ യുജിസി മാനദണ്ഡം അനുസരിച്ചു നിയമിക്കാനാവില്ല.

അതേസമയം കേരള സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കി. താത്കാലിക വിസി സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനുള്ളതാണ് പേരുകള്‍. മൂന്ന് പേരുള്‍പ്പെട്ട പാനലാണ് സംസ്ഥാനം ചാന്‍സലര്‍ക്ക് തീരുമാനത്തിനായി കൈമാറിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരുടെ പേര് അടങ്ങിയ പാനല്‍ ആണ് നല്‍കിയത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുക. നേരത്തെ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചത്.

മുന്‍പ് യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താല്‍ സര്‍വകലാശാല വിസി നിയമനാധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറികടന്ന് ഗവര്‍ണര്‍ക്ക് സ്ഥിരം വിസി നിയമനം നടത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലെ ഉത്തരവ് പുറത്ത് വന്നപ്പോഴാണ് ഈ പരാമര്‍ശങ്ങളുള്ളത്.

സിസ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസിലെ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. വൈസ് ചാന്‍സലര്‍ നിയമനം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. നേരത്തെ സര്‍ക്കാര്‍ തയ്യാറാക്കിയ പാനലിലുള്ളവര്‍ക്ക് യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ല. എന്നാല്‍ അതിന്റെ പേരില്‍ വീണ്ടും നിയമന ശുപാര്‍ശ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിയമപരമായ അധികാരം ഇല്ലാതാവില്ല.

സര്‍വകലാശാല ചട്ടം മറികടന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സ്ഥിരം വിസി നിയമനം നടത്താനുമാകില്ല. അതിനാല്‍, സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് സാങ്കേതിക സര്‍വകലാശാല സ്ഥിരം വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്നും രണ്ടംഗ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മൂന്നു പേരുകള്‍ മുന്നോട്ടുവെച്ച് സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരുടെ പേര് അടങ്ങിയ പാനല്‍ ആണ് നല്‍കിയത്.

തീരുമാനമെടുക്കുന്നതിനായി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് സര്‍ക്കാര്‍ മൂന്നംഗ പാനല്‍ കൈമാറിയത്. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. അതേസമയം ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതോടെ കാര്യങ്ങള്‍ മാറും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (9 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (16 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (30 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends