Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

എല്ലാം കറങ്ങിത്തിരിയും... അത്താഴ വിരുന്നിനും നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി 4 മന്ത്രിമാരെ ക്ഷണിച്ച് ഗവര്‍ണര്‍; ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും; കണ്ണും നട്ട് ചാനലുകാര്‍

23 FEBRUARY 2023 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്ങനെ ഗവര്‍ണറും മന്ത്രിമാരും മുഖാമുഖം എത്തുകയാണ്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും നേരിട്ട് ചര്‍ച്ച നടത്തും.

രാജ്ഭവനില്‍ അത്താഴ വിരുന്നിനും നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി 4 മന്ത്രിമാരെ ക്ഷണിച്ചു. മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.രാജീവ്, ആര്‍.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവര്‍ക്കാണ് ക്ഷണം. ഈ മന്ത്രിമാര്‍ എത്തുമെന്നാണ് അറിയുന്നത്. നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത 8 ബില്ലുകള്‍ സംബന്ധിച്ചു വിശദീകരിക്കാനാണ് മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്ന 2 ബില്ലുകള്‍, വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബില്‍, യൂണിവേഴ്‌സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണല്‍ ബില്‍ എന്നിവയെക്കുറിച്ചു വിശദീകരിക്കുന്നതിനു പുറമേ, കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക സിന്‍ഡിക്കറ്റിനെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ആവശ്യപ്പെടും.

മില്‍മ ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആക്കുന്ന ബില്ലിന് അനുമതി തേടിയാണ് വാസവനും ചിഞ്ചു റാണിയും കാണുന്നത്. ലോകായുക്ത, കശുവണ്ടി ഫാക്ടറി ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യം വിശദീകരിക്കുന്നതിനാണ് നിയമ മന്ത്രി കൂടിയായ രാജീവ്, ഗവര്‍ണറെ കാണുന്നത്.

ചര്‍ച്ചയ്ക്കു ശേഷം 24ന് രാവിലെ കൊല്ലത്തു പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍ വൈകുന്നേരം ഹൈദരാബാദിലേക്ക് പോകും. തുടര്‍ന്നു മാര്‍ച്ച് ആദ്യവാരമേ അദ്ദേഹം വീണ്ടും രാജ്ഭവനില്‍ എത്തൂ.

അതേസമയം ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചേയ്ക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. കെടിയു വിസി നിയമനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിമാര്‍ നേരിട്ട് വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.

അതേസമയം മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിര്‍ക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്നു പറഞ്ഞ ഗവര്‍ണര്‍ എണ്‍പതുകളുടെ മധ്യത്തില്‍ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസില്‍ കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയ കാര്യവും അനുസ്മരിച്ചു. ഇന്ന് ഇടതു പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് എന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ് എന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം അറിവില്ലായ്മയുടെ അങ്ങേയറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മറ്റ് മതങ്ങളിലെ വിവാഹമോചനം സിവില്‍ കേസായി കാണുമ്പോള്‍ മുസ്ലീം സമുദായത്തിന് മാത്രം അത് ക്രിമിനല്‍ കുറ്റമാണ് എന്ന പരാമര്‍ശത്തിന് എതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചു .

മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ കൂടുതല്‍ മാനുഷികം എന്ന് വിശേഷിപ്പിച്ചു. ഞാന്‍ 1986-ല്‍ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചു. പ്രതിപക്ഷം മുത്തലാഖ് നിരോധനത്തിനെതിരെ നിന്നു. ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു. എന്നാല്‍ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആര്‍ത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 minute ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (11 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (18 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (32 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (53 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends