കോഴഞ്ചേരിയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്, മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍

കോഴഞ്ചേരിയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്, മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. റാന്നി ചെറുകോല്‍ അന്ത്യാളന്‍ കാവില്‍ കൊന്നയ്ക്കല്‍ വീട്ടില്‍ അജിയുടെ ഭാര്യ ബ്ലെസി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിയുടെ അമ്മ പുലര്‍ച്ചെ എഴുന്നേറ്റു നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തെ കതകു തുറന്ന നിലയില്‍ കണ്ടെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അജിയെ വിളിച്ചുണര്‍ത്തി അന്വേഷിച്ചപ്പോഴാണ് ബ്ലെസിയെ കാണാനില്ലെന്ന് മനസ്സിലാകുന്നത്. അയല്‍പക്കത്തും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അജി ആറന്മുള സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചു. ഈ സമയം വീട്ടില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെ കനാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകള്‍ ഇല്ലെന്നും യുവതിയുടെ മാതാപിതാക്കള്‍ ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ആറന്മുള എസ്എച്ച്ഒ സി.കെ.മനോജ് പറഞ്ഞു. അജിക്കും ബ്ലെസിക്കും രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.
അതേസമയം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജി ഏതാനും വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. നിലവില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്ന ജോലിയാണ്.അടൂര്‍ ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി അസ്വാഭാവികമരണത്തിനു കേസെടുത്ത് ആറന്മുള പോലീസ്.
"
https://www.facebook.com/Malayalivartha
























