Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

കരമന നെടുങ്കാട് സജി കൊലക്കേസ്... വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകന്‍ സോജുവടക്കം 9 പ്രതികള്‍ , അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ കരമന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണറെ വിസ്തരിച്ചു, തുടര്‍ വിസ്താരത്തിനായി മാര്‍ച്ച് 15 ന് ഹാജരാകണം, സോജുവിനെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

23 FEBRUARY 2023 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്‍മാരായ അമ്മക്കൊരു മകന്‍ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയില്‍ 2012 ല്‍ മൃഗീയമായി നടന്ന കരമന സജി കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ കരമന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണറുമായ ഷീന്‍ തറയലിനെ വിചാരണ കോടതി മുപ്പത്തഞ്ചാം സാക്ഷിയായി വിസ്തരിച്ചു.


തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് സാക്ഷി വിസ്താരം നടക്കുന്നത്. തുടര്‍ വിസ്താരത്തിനായി മാര്‍ച്ച് 15 ന് ഷീന്‍ തറയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. അന്നേ ദിവസം വധശിക്ഷാ തടവുകാരനായ ഒന്നാം പ്രതി സോജുവിനെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് അയക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ ഇതിനോടകം 35 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകളും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച13 തൊണ്ടി മുതലുകളും അക്കമിട്ട് തെളിവില്‍ സ്വീകരിച്ച് വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേയാണ് .



ജെറ്റ് സന്തോഷ് കൊലക്കേസില്‍ വധശിക്ഷാ തടവുകാരനും 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അമ്മക്കൊരുമകന്‍ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസില്‍ വിചാരണ നേരിടുന്നത്. സോജു എന്ന അജിത് കുമാര്‍ , ഹരികുമാര്‍ എന്ന രഞ്ജിത് , സാബു , നെടുങ്കാട് തളിയില്‍ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29) , ചെണ്ട മനു എന്ന മനു , ചെത്ത് ഷാജി എന്ന ഷാജി , വെട്ട് അനി എന്ന അനില്‍ കുമാര്‍ , സതീഷ് കുമാര്‍ , അജു എന്ന ഷെറിന്‍ എന്നിവരാണ് സജി കൊലക്കേസില്‍ വിചാരണ നേരിടുന്ന 9 പ്രതികള്‍.

2004 ല്‍ ജെറ്റ് സന്തോഷിനെ കൈകാലുകള്‍ വെട്ടിമാറ്റി മലയിന്‍കീഴ് ആലന്തറ കോളനിയില്‍ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയില്‍ തള്ളിയത് മുതല്‍ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന സീരിയല്‍ കൊലപാതകങ്ങളുടെ ബാക്കി പത്രമാണ് സജി കൊലക്കേസ്.

സോജുവിന്റെ അളിയന്‍ മൊട്ട അനിയെ 2006 ല്‍ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തില്‍ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാന്‍ അമ്പിളിയുടെ വലംകൈയ്യായ സജിയെ 2012 സെപ്റ്റംബര്‍ 6 ന് രാത്രി മുഴുവന്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്യായ തടങ്കലില്‍ വെച്ച് വെട്ടിയും തുടയിലും മുതുകിലുമായി 9 കുത്തിയും മൃതപ്രായനാക്കി വിവരം ലഭിക്കാത്തതിനാല്‍ കൊന്ന് വെളുപ്പിന് നെടുങ്കാട് തള്ളിയെന്നാണ് കേസ്. സജിയെ തടങ്കലില്‍ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡില്‍ തള്ളിയിരുന്നു.

മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ 2004 ല്‍ കരമന വിളിച്ചു വരുത്തി ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടു പോയി കൈ കാലുകള്‍ വിച്ചേദിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ജെറ്റ് സന്തോഷ് കൊലക്കേസില്‍ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനില്‍കുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടില്‍ തടവറക്കുള്ളില്‍ കഴിയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (9 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (16 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (30 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends