Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

വലിയമല ഭവനഭേദന കൂട്ടായ്മ കവര്‍ച്ചാ കേസ്... മുഖ്യ പ്രതി നവീന്‍ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

23 FEBRUARY 2023 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വലിയമല ഭവനഭേദന കൂട്ടായ്മ കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി നവീന്‍ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരംജില്ലാ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പ്രതികളെ ജൂണ്‍ 22 ന് ഹാജരാക്കാന്‍ നെടുമങ്ങാട് ഡിവൈഎസ്പിയോട് കോടതി ഉത്തരവിട്ടു.


കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ നടന്ന കരമന സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റ് വൈശാഖ് കൊലക്കേസിലെ മുഖ്യപ്രതിയാണ് നവീന്‍ സുരേഷ്. നവീന്‍ സുരേഷിനെ കൂടാതെ കൂട്ടുപ്രതികളായ നിഖില്‍ , നിഷാകുമാരി , ശാന്തി എന്നിവരെയും ഹാജരാക്കണം.



2020 ല്‍ വലിയമല വീട് കുത്തിത്തുറന്ന് ഭവനഭേദനം നടത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുകയും അറസ്റ്റില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ രണ്ടു യുവതികള്‍ കുറ്റക്കാര്‍ക്ക് അഭയം നല്‍കിയെന്നുമാണ് കേസ്.

അതേ സമയം പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ തലസ്ഥാനത്തെ കരമന തളിയല്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്‌മെന്റ് ഫ്‌ലാറ്റില്‍ നടന്ന വൈശാഖ് കൊലക്കേസില്‍ 2 വനിതകളടക്കം 7 പ്രതികള്‍ ഹാജരാകാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.



ഫ്‌ലാറ്റില്‍ രണ്ടു മുറികള്‍ വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന വിഴിഞ്ഞം ജ്വല്ലറി കവര്‍ച്ചാക്കേസടക്കം അനവധി ക്രൈം കേസ് പ്രതിയുമായ മണക്കാട് സ്വദേശി നവീന്‍ സുരേഷ് , കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു , 2022 ഫെബ്രുവരിയില്‍ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അജീഷിന്റെ ഭാര്യയും നെടുമങ്ങാട് സ്വദേശിനിയുമായ ഷീബ , മലയിന്‍കീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവ് , നവീന്‍ സുരേഷിന്റെ ഭാര്യ വിനീഷ , അഭിലാഷ് , വിഷ്ണു എന്ന വിച്ചു എന്നിവരാണ് വൈശാഖിനെ കുത്തി കൊലപ്പെടുത്തി തെളിവു നശിപ്പിച്ച കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.


ഒന്നാം പ്രതി നവീന്‍ സുരേഷ് 2012 മുതല്‍ വധശ്രമമടക്കം അനവധി കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ട് ജയില്‍ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളില്‍ പ്രതിയായതെന്നും നിരീക്ഷിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.
കൃഷ്ണകുമാര്‍ ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍ കുറ്റസമ്മത മൊഴികള്‍ പ്രകാരം പ്രതികള്‍ കൃത്യത്തിനുപയോഗിച്ച കാര്‍ , മോട്ടോര്‍ സൈക്കിള്‍ , കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പോലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു. കാറില്‍ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറില്‍ പതിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

2021 ഏപ്രില്‍ 3 ന് അര്‍ദ്ധരാത്രിയിലാണ് നഗരത്തിലെ റെസിഡന്റ്‌സ് ഏരിയയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്‌ലാറ്റ് നിവാസികള്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നയാളാണ് വലിയ ശാല നിവാസിയും 34 കാരനുമായ വൈശാഖ്.
ഒന്നാം പ്രതി നവീന്‍ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്‌സ് റാക്കറ്റിന്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. വൈശാഖ് മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


വെബ്‌സൈറ്റില്‍ പരസ്യം നല്‍കി വൈശാഖ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യക്കാരെ എത്തിച്ചു നല്‍കാറുണ്ട്. കരമന അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേര്‍ന്ന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി. കത്തിയുമായെത്തിയ നവീന്‍ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി. തുടര്‍ന്ന് നടന്ന കത്തിക്കുത്തില്‍ രക്തം വാര്‍ന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. ബാല്‍ക്കണിയിലേക്ക് തള്ളിയിട്ട വൈശാഖിന്റ നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകള്‍ കാണപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാന ഫോട്ടോ വിനീഷ ( വിഴിഞ്ഞം സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ 'സ്വര്‍ണ്ണവും വിറ്റുകിട്ടിയ തൊണ്ടി മുതലുകളുമായി പോലീസ് പിടിയിലായപ്പോള്‍ )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (4 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (10 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (17 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (31 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (52 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends