അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും...

പണം ആവശ്യപ്പെട്ട് സ്വന്തം അമ്മയെ ചവിട്ടി വാരിയെല്ലുകള്‍ പൊട്ടിച്ചു കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്റെ താണ് ശിക്ഷാവിധി.
ഒരു വര്‍ഗ്ഗം മുഴുവന്‍ മാതൃത്വത്തെ ബഹുമാനിക്കണമെന്നും അമ്മ സ്‌നേഹത്തിന്റെ മാതൃകയാണെന്നും അമ്മ ഒരു ഗൃഹം ഭരിക്കുകയും കുടുംബത്തിന്റെ കൈവശം അമ്മയിലാണെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിലെ വചനങ്ങള്‍ വിധിന്യായത്തിലെ ആദ്യ പേജില്‍ ഉദ്ധരിച്ചു കൊണ്ടാണ് വിചാരണ കോടതി വിധി പ്രസ്താവം നടത്തിയത്.
ചിറയിന്‍ കീഴ് അഴൂര്‍ പടനിലം സ്വദേശി ആര്‍മി ഉദ്യോഗസ്ഥനായ ഗോപകുമാറിനെയാണ് സ്വന്തം മാതാവ് സുകുമാരിയമ്മ (80) യെ ചവിട്ടിക്കൊന്ന കേസില്‍ ശിക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഇന്ത്യന്‍ തെളിവ് നിയമത്തിലെ ലാസ്റ്റ് സീന്‍ തിയറി (കൊലയ്ക്ക് മുമ്പ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും ഒരുമിച്ച് കണ്ടതായും മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ തുടങ്ങിയ സാഹചര്യങ്ങള്‍, മുന്‍ ചെയ്തികള്‍ എന്നിവ കണക്കിലെടുത്ത സിദ്ധാന്തം) പ്രകാരം സാഹചര്യ തെളിവുകളുടെ മാല ചങ്ങലക്കണ്ണികളായി കോര്‍ത്തിണക്കിയതില്‍ പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ പ്രധാന പങ്കുവഹിച്ചതായി വിധിന്യായത്തില്‍ കോടതി പ്രശംസിച്ചു.
2012 മാര്‍ച്ച് 5 ന് അര്‍ദ്ധരാത്രി 2.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവധിക്കു നാട്ടില്‍ വരുമ്പോള്‍ പണം ആവശ്യപ്പെട്ട് സ്ഥിരം മദ്യപിച്ച് മാതാവിനെ ഉപദ്രവിക്കുന്ന പ്രതി സംഭവ ദിവസം മാതാവിനെ ചവിട്ടി താഴെയിട്ട് നെഞ്ചിലും അടിവയറ്റിലും തലയിലും ചവിട്ടി വാരിയെല്ലുകള്‍ പൊട്ടിച്ചതിലും തലക്കും ഏറ്റ പരിക്കില്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്.
" f
https://www.facebook.com/Malayalivartha
























