എന്റെ മോളെ....കണ്ണീരോടെ 'അമ്മ എനിക്ക് അവളെ കാണാൻ വയ്യ..! സുബിയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ തളർന്ന് വീണ് 'അമ്മ...!അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് സുബി മുൻപ് പറഞ്ഞിരുന്നു.... എല്ലാരീതിയിലും തന്നെ മനസിലാക്കിയിട്ടുണ്ട് അമ്മ... താൻ കല്യാണം കഴിക്കാത്തതിൽ ഏറ്റവും കൂടുതൽ സങ്കടം അമ്മയ്ക്കായിരുന്നുവെന്നും സുബി...

ചലനമറ്റ സുബിയുടെ ശരീരം കാണാൻ കഴിയാതെ 'അമ്മ.പൊതു ദർശനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണീരണ പൊട്ടുകയായിരുന്നു.അവതരണത്തിലും അഭിനയത്തിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെയായി സജീവമായിരുന്ന സുബി സുരേഷ് ഇനിയില്ലെന്നറിഞ്ഞ വേദനയിലാണ് പ്രിയപ്പെട്ടവര്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു സുബി.
കരള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ആരോഗ്യനില വഷളായതും ഹൃദയാഘാതം സംഭവിച്ചതും. സുബിയുടെ അസുഖത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം അവര്‍ നടത്തിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.
https://www.facebook.com/Malayalivartha
























