Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങി, ജനകീയ പ്രതിരോധ യാത്രയെ അട്ടിമറിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ നീക്കം..വിവാദങ്ങൾ വർധിച്ചിട്ടും മുഖ്യമന്ത്രി പുലർത്തുന്ന നിസംഗത എം.വി.ഗോവിന്ദനെ അസ്വസ്ഥനാക്കുന്നു..ഗോവിന്ദനെതിരെ നീങ്ങുക എന്നതാണ് കണ്ണൂരിലെ ഒരു സിംഹമായ ഇ.പി.ജയരാജൻ്റെ ലക്ഷ്യം...കണ്ണൂരിലെ എല്ലാ മാലിന്യങ്ങളുടെയും അട്ടിപ്പേർ അവകാശം ഉള്ളയാളാണ് ഇ.പി.

23 FEBRUARY 2023 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജനകീയ പ്രതിരോധ യാത്രയെ അട്ടിമറിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ നീക്കം.സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ ജാഥയുമായി പ്രവേശിക്കുന്ന ദിവസം തന്നെ പോഷക സംഘടനയുടെ കേന്ദ്ര നേതാവിനെതിരെ ആരോപണം കൊണ്ടുവന്നത് സി പി എമ്മുകാർ തന്നെയാണെന്ന സംശയത്തിലാണ് പാർട്ടി സെക്രട്ടറി. ജന വിരുദ്ധ ബജറ്റ് പുറത്തു വന്ന് ദിവസങ്ങൾക്കകം ജാഥ തുടങ്ങാൻ തിയതി തീരുമാനിച്ചതിലും അട്ടിമറിയുണ്ടെന്നാണ് പാർട്ടി സെക്രട്ടറി കരുതുന്നത്. സീതാറാം യച്ചൂരിയെ കൊണ്ടുവന്ന് ഉദ്ഘാടനം നിർവഹിക്കേണ്ടതിന് പകരം പിണറായി വന്ന് ജാഥയുടെ ഉദ്ഘാടനം നടത്തിയതിലും കരിങ്കൊടിയിൽ വാർത്ത മുങ്ങിയതിലും ഗോവിന്ദൻ അസ്വസ്ഥനാണ്. ഇക്കാര്യത്തിലുള്ള തൻ്റെ പരസ്യമായ അതൃപ്തി പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ എം.വി. ഗോവിന്ദൻ അറിയിക്കുകയും ചെയതു.ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയിൽനിന്നു സ്വർണം കൈപ്പറ്റിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം വന്ന ദിവസമാണ് സംസ്ഥാന സെക്രട്ടറിയെ വെറുപ്പിച്ചത്.സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണു പാർട്ടി അന്വേഷണം നടത്തുന്നത്.

 

സിപിഎമ്മിന്റെ രഹസ്യങ്ങൾ ആകാശിനു ഷാജർ ചോർത്തുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണു പരാതി അന്വേഷിക്കുന്നത്.ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതമാണു പരാതി. അന്വേഷണ കമ്മിഷൻ പരാതിക്കാരനിൽനിന്ന് മൊഴിയെടുത്തു. ആകാശ് തില്ലങ്കേരിക്കെതിരെ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ വിഷയം അവസാനിപ്പിച്ചേക്കണം എന്നും തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഡിവൈഎഫ്ഐ യുവനേതാവായ എം.ഷാജർ പ്രസംഗിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം. ഷാജർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു പരാതിക്കാരനായ മനു തോമസ് എന്നതും ശ്രദ്ധേയമാണ്.ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ആകാശ് തില്ലങ്കേരിക്കു നോട്ടിസ് അയയ്ക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും, ഡിവൈഎഫ്ഐ പ്രവർത്തകനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്നാണു ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചത്.

പാർട്ടിയുടെ യാത്ര നടത്തുന്നതിനിടയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശം പാർട്ടി സെക്രട്ടറി നേതാക്കൾക്ക് നൽകിയിരുന്നതാണ്. എന്നിട്ടും വിവാദം ഉണ്ടായതാണ് എം.വി.ഗോവിന്ദനെ പ്രയാസപ്പെടുത്തിയത്. ഇത്തരം നീക്കങ്ങൾ തനിക്കെതിരായ നീക്കമാണെന്ന് ഗോവിന്ദൻ സംശയിക്കുന്നു. വിവാദങ്ങൾ വർധിച്ചിട്ടും മുഖ്യമന്ത്രി പുലർത്തുന്ന നിസംഗത എം.വി.ഗോവിന്ദനെ അസ്വസ്ഥനാക്കുന്നു.ലോങ്ജംപും ഹൈജംപും ഇഷ്ടപ്പെടുന്ന എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കുതിച്ചെത്തിയത് അപ്രതീക്ഷിതമായല്ല. കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോൾ പാർട്ടിയുടെ അമരത്ത് രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിയോഗിക്കാൻ കേന്ദ്രനേതൃത്വത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നിട്ടും തൻ്റെ കൈയിൽ പാർട്ടി നിൽക്കാത്തതിൽ ഗോവിന്ദൻ വേദനിക്കുന്നു.പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായ എം.വി.ഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത്.

 

കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുൻപെഴുതിയ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ എന്ന പുസ്തകം ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്. അങ്ങനെയുള്ള യുവജന സംഘടനയുടെ കേന്ദ്ര നേതാവാണ് ഇപ്പോൾ സ്വർണ്ണ കടത്തിൽ പങ്കുകാരനായി മാറ്റിയത്.പാർട്ടി സ്വത്വ വിവാദത്തിൽപെട്ടപ്പോഴും, പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി മാവോവാദ വിവാദത്തിൽപെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം.വി.ഗോവിന്ദൻ രക്ഷയ്ക്കെത്തിയിരുന്നു.ചെറുപ്പകാലത്തെ കായികമേഖലയോടും അധ്യാപന മേഖലയോടും ഏറെ ഇഷ്ടമായിരുന്നു മാഷ്ക്ക് . ലോങ് ജംപും ഹൈജംപുമായിരുന്നു ഇഷ്ട ഇനങ്ങൾ.കോഴിക്കോട്ട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ഡിപ്ലോമ കോഴ്സിനു പഠിക്കുന്ന കാലത്തു സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ് ജംപിൽ മൂന്നാം സ്ഥാനക്കാരനായിട്ടുണ്ട്. 1971 ൽ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി.1975 ൽ അടിയന്തരാവസ്ഥ്ക്കാലത്ത് രണ്ടുമാസം തടവിലായി. ജോലിയിൽ തുടരാനായില്ല. ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്ന പി.കെ.ശ്യാമളയുമായുള്ള വിവാഹം 1985 ഓഗസ്റ്റിൽ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയതു പാച്ചേനി കുഞ്ഞിരാമനും പ്രവർത്തനത്തിൽ കൂട്ട് ഇ.പി.ജയരാജനുമായിരുന്നു.ഇപിക്കു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി.ഗോവിന്ദൻ, കഴിഞ്ഞ മന്ത്രിസഭയിൽ ഇ.പി.ജയരാജൻ വഹിച്ചിരുന്ന സ്ഥാനത്തെത്തിയതും അപ്രതീക്ഷിതമായല്ല.

 

എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് എപ്പോഴും പറയുന്ന എം.വി ഗോവിന്ദന് ജോലിയോട് നീതി പുലർത്താണമെന്നും നിഷ്കർഷയുണ്ട് .രാഷ്ട്രീയത്തോടും അധ്യാപനജോലിയോടും ഒരേപോലെ നീതി പുലർത്താൻ കഴിയാതിരുന്നതുകൊണ്ടു മാത്രമാണ് പ്രിയപ്പെട്ട കായികാധ്യാപകജോലി വേണ്ടെന്നു വച്ചത്.എം.വി. ഗോവിന്ദൻ്റെ പുതിയ നീക്കം സി പി എം കേന്ദ്രങ്ങളെയും ഞെട്ടിച്ചു കളഞ്ഞു. സകലതിനും മുകളിലാണ് പാർട്ടി എന്ന് തീർത്തും വിശ്വസിക്കുന്നയാളാണ് എം.വി.ഗോവിന്ദൻ. പിണറായി ഇല്ലാതാക്കിയ പാർട്ടിയെ തിരിച്ചുപിടിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് മാത്രം കണ്ടാൽ മതി.എന്നാൽ ആരോപണ ശരങളിൽ ഉഴലുന്ന പിണറായിയെ സംബന്ധിച്ചടത്തോളം ഗോവിന്ദനെ തിരുത്താനുള്ള അധികാരമില്ല. ഇക്കാര്യം ഗോവിന്ദൻ മാഷിനുമറിയാം. എം.വി. ഗോവിന്ദനെതിരെ നീങ്ങുക എന്നതാണ് കണ്ണൂരിലെ ഒരു സിംഹമായ ഇ.പി.ജയരാജൻ്റെ ലക്ഷ്യം. കണ്ണൂരിലെ എല്ലാ മാലിന്യങ്ങളുടെയും അട്ടിപ്പേർ അവകാശം ഉള്ളയാളാണ് ഇ.പി.ജയരാജൻ.എം വി ഗോവിന്ദൻ്റെ പഴയ സുഹ്യത്താണ് ഇ.പി.ജയരാജൻ. എന്നാൽ ഇ.പി. ആഗ്രഹിച്ച തസ്തികയിലാണ് എം.വി.ഗോവിന്ദൻ എത്തിയത്. ഇത് ഇ.പിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതോടെ ഇ.പി, എം.വി. ഗോവിന്ദന് എതിരായി. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദൻ പരാജയമാണെന്ന് ഇ പി. എല്ലാവരോടും പറയുന്നുണ്ട്.പിണറായി തന്നെ സഹായിക്കുന്നില്ലെന്ന ബോധ്യം എം.വി. ഗോവിന്ദനുണ്ട്. ഇ പി ജയരാജൻ ഇതിൽ സന്തുഷ്ടനാണ്. പിണറായിയാകട്ടെ ഇ പി യെയും ഗോവിന്ദനെയും പിണക്കുന്നില്ല. ആരോടും പിണ റായി ഒരു പരിധിക്കപ്പുറം ഇടപെടുന്നില്ല. രണ്ടാമൂഴത്തിൽ തനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന് പിണറായിക്കറിയാം. നാലുപാടു നിന്നും തനിക്കെതിരെ ഒളിയുദ്ധങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി മനസിലാക്കുന്നു.

ഇതിനിടയിൽ ജമാഅത്തെ ഇസ്ലാമി - ആർ എസ് എസ് ചർച്ചയിൽ കയറിപ്പിടിച്ച് ഗോവിന്ദൻ വിവാദമുണ്ടാക്കിയത് മുസ്ലീം സംഘടനകളെ പിണക്കുന്നതിന് കാരണമായി. പിണറായി വിജയനാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ജാഥ നടത്തുന്ന പാർട്ടി സെക്രട്ടറി വിവാദത്തിൽ കയറി പിടിച്ച് വെള്ളത്തിലായി. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ നടത്തിയ ചർച്ചക്കെതിരെ രംഗത്തെത്തിയ സി പി എം സെക്രട്ടറി സി പി എമ്മും ആർ എസ് എസും തമ്മിൽ നടന്ന ചർച്ചയെ തള്ളി പറയാത്തത് വിവാദങ്ങൾക്ക ആക്കം കൂട്ടി.2016ൽ നടന്ന സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ചയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിച്ചത് മുസ്ലീം സംഘടനകൾ തന്നെയാണ്. ചർച്ച വിവാദമായ 2021ൽ, അങ്ങനെയൊരു ചർച്ചയേ നടന്നിട്ടില്ലെന്നായിരുന്നു ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. എന്നാൽ കാസർകോട്ട് വാർത്താസമ്മേളനത്തിലാവട്ടെ ചർച്ച നടന്നതായി സ്ഥിരീകരിച്ചു. ‘അത് രഹസ്യ ചർച്ച ആയിരുന്നില്ല ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പരസ്യ ചർച്ചയായിരുന്നു’ എന്നാണ് പറഞ്ഞത്.ഗോവിന്ദൻ മാസ്റ്ററുടെ രണ്ട് വാദവും തെറ്റാണെന്നാണ് രഹസ്യചർച്ചക്ക് ഇടനിലക്കാരനായിരുന്ന ആർ.എസ്.എസ് സഹയാത്രികനായ ആൾദൈവം ശ്രീ എമ്മിന്റെ പഴയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. നടന്നത് രഹസ്യ ചർച്ച തന്നെയാണെന്നും പുറത്തറിഞ്ഞാൽ ചിലർ അത് തകർക്കുമെന്നതിനാലാണ് രഹസ്യമായി നടത്തിയതെന്നുമാണ് ശ്രീ എം അന്ന് മീഡിയവണ്ണിന് നൽകിയ വിഡിയോ ഇന്റർവ്യൂവിൽ തുറന്ന് പറഞ്ഞത്.

 

അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും രഹസ്യ ചർച്ച സ്ഥിരീകരിച്ച് 2021ൽ ഫേസ്ബുക്കിൽ വിശദമായ ​കുറിപ്പ്​ പോസ്റ്റ് ചെയ്തിരുന്നു. ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹക്​ പി. ഗോപാലൻകുട്ടിയും രഹസ്യചർച്ച നടന്നതായി സമ്മതിച്ചിരുന്നു. ഇതിലൂടെ ഗോവിന്ദൻ മാസ്റ്ററുടെ അവകാശവാദങ്ങൾ കള്ളമാണ് എന്നാണ് തെളിയുന്നത്. മീഡിയ വൺ ഇസ്ലാമിക് സംഘടനയുടെ ചാനലാണ്.ഗോവിന്ദൻ 2021 ൽ പറഞ്ഞത് ഇങ്ങനെയാണ്.‘എന്തും പറയാൻ മടിയില്ലാത്ത ചിലർ ഇവി​ടെ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർ.എസ്​.എസുമായി നടത്തിയ ചർച്ചയിൽ ഒരു ഘട്ടത്തിലും ശ്രീ എം ഇടനില നിന്നിട്ടില്ല. അതിൽ എന്ത് എം വന്നിരിക്കുന്നു? ശ്രീ എം ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. ചർച്ച നടന്നു എന്നാണ് അവർ പറയുന്നതെങ്കിൽ അത് ഏത് ഹോട്ടലിലായിരുന്നു, എവിടെയായിരുന്നു, ആരൊക്കെയായിരുന്നു എന്നുള്ള കാര്യംകൂടി അവർ വെളിപ്പെടുത്തട്ടെ. ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണ്. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്​. ജമാഅത്തെ ഇസ്​ലാമി വർഗീയ പ്രസ്ഥാനമാണ്. മതനിരപേക്ഷ വാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയും’എന്നാൽ കാസർകോട് വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇപ്രകാരമാണ്.‘‘സി.പി.എം ആർ.എസ്.എസുമായി നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഞങ്ങളത് പരസ്യമായി പറഞ്ഞതാണ്. നിങ്ങൾ ഇപ്പോഴേ അതറിയുന്നുള്ളൂ. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്. അതിന് ഫലമുണ്ടായി. സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി. ചർച്ചയിലെ വിവരങ്ങൾ മറച്ചു​വെച്ചിട്ടില്ല’’

 

എന്നാൽ ശ്രീ എം അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ..‘‘പിണറായി മുഖ്യമന്ത്രിയായ ശേഷം 2016 ഏപ്രിലിലാണ് സി.പി.എം-ആർ.എസ്.എസ് ചർച്ച നടത്തിയത്. ഇരുപാർട്ടിയിലുമുള്ളവരോ വെളിയിലുള്ളവരോ മീഡിയയെ ഉപയോഗിച്ച് ഈ നീക്കം തകർക്കുമെന്നതിനാലാണ് ഈ ചർച്ച രഹസ്യമായി നടത്താൻ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരത്തും പിന്നീട് കണ്ണൂരിലുമാണ് ചർച്ച നടന്നത്. 2014ൽ യോഗ പരിപാടിക്കിടെയാണ് പിണറായിയുമായി നല്ല പരിചയമുണ്ടാകുന്നത്. ഇങ്ങനെ ഒരു ചർച്ച നടത്തണമെന്ന് പിണറായിയോടാണ് ആദ്യം പറഞ്ഞത്. പിന്നീട് കോടിയേരിയുമായും പി. ജയരാജനുമായും സംസാരിച്ചു. തുടർന്ന് ആർ.എസ്.എസ് ദേശീയ നേതൃത്വവുമായും സംസാരിച്ചു.അവർ ഗോപാലൻകുട്ടി അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ചർച്ചക്ക് സന്നദ്ധമാകാൻ നിർദേശിച്ചു. അങ്ങനെ രണ്ട് സൈഡും റെഡിയായി. ആദ്യം തിരുവനന്തപുരം താജ് ഹോട്ടലിൽ നടന്ന രഹസ്യ ചർച്ചയിൽ പി. ജയരാജൻ ഉണ്ടായിരുന്നില്ല. ഒരുമാസം കഴിഞ്ഞ് രണ്ടാമത് കണ്ണൂരിലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം പ​ങ്കെടുത്തത്. ഇരുപാർട്ടികളും തമ്മിലുള്ള അക്രമം എങ്ങനെ തടയണ​മെന്ന മെക്കാനിസം ഇരുപാർട്ടികളും പിന്നീട് ചർച്ച ചെയ്താണ് തീരുമാനിച്ചത്. ഞാനില്ലാതെയും പിന്നീട് ഇരു കക്ഷികളും ചർച്ച നടത്തിയിട്ടുണ്ടാകാം’’

 

ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹക്​ പി. ഗോപാലൻകുട്ടി പറഞ്ഞത്:'ശ്രീ ​എ​മ്മി​ന്​ അ​വ​രെ​യും പ​രി​ച​യ​മു​ണ്ട്, ഞ​ങ്ങ​ളെ​യും പ​രി​ച​യ​മു​ണ്ട്. അ​തു​കൊ​ണ്ട്​ ര​ണ്ടു​ കൂ​ട്ട​രോ​ടും സം​സാ​രി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ​ അ​വ​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​യി. ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന്​ സം​ഘ​ർ​ഷ​ത്തി​ൽ അ​യ​വു​ണ്ടാ​യി എ​ന്ന​ത്​ സ​ത്യ​മാ​ണ്​'യോഗി എം, ശ്രീ മധുകർനാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. 2020ൽ രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മഹേശ്വർനാഥ് ബാബയാണ്​ ഇദ്ദേഹത്തിൻറെ ഗുരു.രാഷ്ട്രീയ സ്വയംസേവക് സംഘവുമായുള്ള ബന്ധം നേരത്തെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിൽ ശ്രീ എം തുറന്നുപറയുന്നുണ്ട്. ആർ.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ 'മാന്തൻറെ' ജോയൻറ് എഡിറ്ററായി പ്രവർത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ആർ.എസ്.എസ് ദേശീയ സംഘടനയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ശ്രീ ​എ​മ്മിന്റെ സ​ത്‌​സം​ഗ് ഫൗ​ണ്ടേ​ഷ​ന് യോഗ സെന്റർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 2021 ഫെബ്രുവരിയിൽ നാലേക്കർ ഭൂമി അനുവദിച്ചതോ​ടെയാണ് രഹസ്യ ചർച്ചയെകുറിച്ച് വിവരങ്ങൾ വിവാദമായത്. ഇപ്പോൾ ഒരു കേന്ദ്ര സർവകലാശാലയുടെ ചാൻസലറാണ് ശ്രീ.എം.ഇത്തരത്തിൽ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി. തനിക്കെതിരെ നീങ്ങുന്നത് പാർട്ടിയിലെ ഒരു വിഭാഗമാണെന്ന് എം വി ഗോവിന്ദനറിയാം. എന്നാൽ ഒന്നും ചെയ്യാൻ കഴിയാത്ത തരത്തിൽ നിസഹായനാണ് അദ്ദേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (12 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (19 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (33 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends