സായി പല്ലവി കല്യാണം ആലോചിച്ചു

പ്രേമത്തിലെ മലര്‍ എന്ന സായി പല്ലവിയെ അറിയാത്ത മലയാളികളില്ല. മലരിനെ പോലെ ബോള്‍ഡല്ല താനെന്ന് താരം പറയുന്നു. ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന സമയത്ത് ഒരു പയ്യന്‍ താരത്തോട് കരഞ്ഞ് പറഞ്ഞു, ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം അമ്മയോടാണ്. അമ്മകഴിഞ്ഞാല്‍ സായി പല്ലവിയെയും. ഉടനെ സായി തന്റെ അമ്മയെ വിളിച്ച് പറഞ്ഞു., അമ്മാ അവന്‍ പാവമാണ്, ഞാനവനെ കല്യാണം കഴിച്ചോട്ടെ. അമ്മയ്ക്കും അച്ഛനും ക്ഷമയുള്ളത് കൊണ്ട് രക്ഷപെട്ടു.
തല്‍ക്കാലം കല്യാണമൊന്നുമില്ല. അഭിനയം തുടരണം. പ്രേമത്തില്‍ ഇഷ്ടപ്പെട്ട കഥാപാത്രം വിമല്‍ സാറിന്റേതാണ്. വിനയ്‌ഫോര്‍ട്ടിന്റെ പെര്‍ഫോമന്‍സ് മറക്കാനാവില്ല. വിനയ് ഫോര്‍ട്ടിന്റെ ഡയലോഗ് കഴിഞ്ഞ് കുടുകുടു ചിരിയായിരുന്നു. സിനിമ ഇറങ്ങിയ ശേഷം ആലപ്പുഴയൊക്കെ പോയി. ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷമായി. പൊള്ളാച്ചിയില്‍ ഷൂട്ട് ഉണ്ടായപ്പോള്‍ നിവിന്‍ പോളി താരത്തിന്റെ വീട്ടില്‍ ചെന്നിരുന്നു. നിവിന്‍ നല്ല കമ്പനിയാണ്. മെഡോണ പുതിയ സിനിമയുടെ തെരക്കിലാണ്. അനുപമ പഠനവും സിനിമയുമായി തെരക്കിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha