പ്ലസ്ടു കഴിഞ്ഞുള്ള പഞ്ചവത്സര സംയോജിത എം.എസ്.സി പ്രോഗ്രാമിന് നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) പ്രവേശന പരീക്ഷക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം

പ്ലസ്ടു കഴിഞ്ഞുള്ള പഞ്ചവത്സര സംയോജിത എം.എസ്.സി പ്രോഗ്രാമിന് നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) പ്രവേശന പരീക്ഷക്ക് ഇന്നു മുതല്‍ അപേക്ഷിക്കാവുന്നതാണ്.
ഭുവനേശ്വറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്, മുംബൈയിലെ യു.എം ഡി.എ സി.ഇ.ബി.എം.എസ് എന്നീ സ്ഥാപനങ്ങളിലെ പഠനത്തിനാണ് പ്രവേശന പരീക്ഷ. ജൂണ്‍ 24നാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുക.
കേരളത്തിലെ 13 കേന്ദ്രങ്ങളടക്കം 122 സ്ഥലത്ത് പരീക്ഷ നടക്കും. മേയ് 17 അര്‍ധരാത്രി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ്: 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും വനിതകളും 600 രൂപ അടച്ചാല്‍ മതി. വെബ്‌സൈറ്റ്: nestexam.in.
https://www.facebook.com/Malayalivartha



























