കല്യാണം വിളിക്കാത്തതിന് വീടിനു കല്ലെറിഞ്ഞു; ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി; കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു

കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്.
ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കൽ കോളജിൽ പുലർച്ചെ മരിച്ചു. കല്യാണം വിളിക്കാത്തതിന് കൊല്ലപ്പെട്ട ബിനു സെബാസ്റ്റ്യൻ്റെ വീടിനു കല്ലെറിഞ്ഞും വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് കാരണം.
https://www.facebook.com/Malayalivartha



























