Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഇഡി അമ്മിഞ്ഞപ്പാൽ കക്കിക്കും എന്ന് പേടിച്ച് രവീന്ദ്രൻ മുങ്ങി! ഇനി അറസ്റ്റ്? പിണറായിക്ക് പിറകിൽ ഓടിയൊളിച്ചു!

28 FEBRUARY 2023 12:53 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്.

എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇമെയിൽ വഴിയാണ് ഇഡിയെ അറിയിച്ചത്. അതേസമയം പ്രതികരണത്തിന് സിഎം രവീന്ദ്രൻ തയാറായിട്ടില്ല. തിരക്കുകൾ ഉണ്ടെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയാണ് രവീന്ദ്രൻ.

മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ആരോ​ഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു

2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായ ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സി.പി.എം. സംസ്ഥാനനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. രവീന്ദ്രനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സ്ഥാപനങ്ങളില്‍ ഇ.ഡി. 2020-ല്‍ റെയ്ഡ് നടത്തിയിരുന്നു. ബന്ധുക്കളുടേതടക്കം സ്വത്തുക്കളും പരിശോധിച്ചു.

മുഖ്യമ്രന്തിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു സ്വര്‍ണക്കടത്ത് കേസില്‍ രവീന്ദ്രനെ ചോദ്യംചെയ്തതെങ്കില്‍, ഇപ്പോള്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെയും ഇരുവരും തമ്മിലുള്ള സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണു വിളിപ്പിച്ചിരിക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ ഇഡി സംഘം അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ശിവശങ്കര്‍ ഇതുവരെ വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല, പക്ഷേ ശങ്കരനെ പൂട്ടാനുള്ള വകുപ്പ് ഇഡിയുടെ കൈയ്യിലുണ്ട്.

ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാൻ വേണ്ടിയിട്ടാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മുൻപ് സ്വര്‍ണ്ണ കടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. അത് പൊതുജനങ്ങൾ വരെ കണ്ട് ബോധിച്ചതാണ്. സ്വപ്നയുമായി അശ്ലീല ചാറ്റ് നടത്തിയിട്ട് സ്വപ്ന ആരാന്ന് ചോദിക്കുമ്പോൾ അറിയില്ല എന്ന മറുപടി മാത്രമാണ് ശിവശങ്കർ നൽകുന്നത്.

എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടിയിരുന്നത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്

അതുകൊണ്ട് തന്നെ സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ഇഡിക്ക് മുമ്പിലുണ്ട്. കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചറിയാൻ സാധ്യത ഏറെയാണ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ രവീന്ദ്രന്‍ വമ്പന്‍ പ്രതിസന്ധിയിലാണ്.

സ്വപ്നാ സുരേഷും സി.എം. രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധം ആയിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്ന് ഇഡിക്ക് കിട്ടിയ ചാറ്റുകള്‍ തെളിയിക്കുന്നത് ഇവര്‍ തമ്മില്‍ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്. നേരത്തേയും ഇവര്‍ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകള്‍ പുറത്തു വന്നിരുന്നു. നേരത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞിരുന്നു.

രവീന്ദ്രനു കുരുക്കാവുക സ്വപ്‌നയുമായി അടുപ്പമില്ലെന്ന ആദ്യമൊഴികള്‍. സ്വപ്‌നയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നു രണ്ടുതവണ രവീന്ദ്രന്‍ ഇ.ഡിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, സ്വപ്‌നയുമായുള്ള സ്വകാര്യ സംഭാഷണം കണ്ടെത്തിയതോടെയാണു അടുത്ത ബന്ധമുണ്ടായിരുന്നതായി ഇ.ഡി. സ്ഥിരീകരിച്ചത്.

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ നിയമസഭയില്‍ മുഖ്യന്റെ ഇടംവലം നടക്കുന്ന സി. എം. രവീന്ദ്രന്‍ ശരിക്കും ഭയന്നിരിക്കുകയാണ്. ഇന്ന് ഒരുപക്ഷേ ഹാജരായിരുന്നെങ്കിൽ രവീന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നേനേ. ഈ ആശങ്ക മുഖ്യമന്ത്രിക്കും അതുപോലെ രവീന്ദ്രനുമുണ്ട്. പ്രതിപക്ഷത്തെ ശക്തമായി വെല്ലുവിളിക്കുന്ന തരത്തിലാണ് രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാതെ നിയമസഭയില്‍ വട്ടം ചുറ്റി നടന്നത്.

എന്നാല്‍ രവീന്ദ്രനോട് ഇഡി ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ഇതിനകം തന്നെ ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. രവീന്ദ്രന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടായാല്‍ പ്രതിപക്ഷം നിയമ സഭയില്‍ അത് വലിയ പ്രതിഷേധം ഒരുക്കുന്നതിന് ഇടയാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ഭയന്നാണ് രവീന്ദ്രനെ ഹാജരാകുന്നതില്‍ നിന്നും വിലക്കിയതെന്നും സൂചനയുണ്ട്.

രവീന്ദ്രന്റെ വായ തുറന്നാല്‍ മുഖ്യന്‍ അറിഞ്ഞും അറിയാതെയും നടത്തിയ പലവിധ ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്തു വരും എന്ന ഭയമുണ്ട്. അതുകൊണ്ട് പരമാവധി സിഎമ്മിനെ സംരക്ഷിച്ച് പോരാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. എന്തായാലും ഇഡി അറസ്റ്റ് അടക്കമുള്ള നീക്കങ്ങളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളിൽ അനി ഇതിന്റെ ബാക്കി പത്രം വായിച്ചറിയാം...

ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ 15 നാണ് അറസ്റ്റുചെയ്തത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുറ്റസമ്മത മൊഴിയില്ലാതെയായിരുന്നു അറസ്റ്റ്. സമാന രീതിയില്‍ രവീന്ദ്രനേയും അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയാണു സര്‍ക്കാരിന്്. അതിനാല്‍, വ്യക്തമായ നിയമോപദേശം തേടിയാകും രവീന്ദ്രന്‍ ഹാജരാകുക. വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന ധാരണയിലാണു ശിവശങ്കര്‍ ചോദ്യം ചെയ്യലിന് എത്തിയത്.

കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കോട്ടയായ ഒഞ്ചിയത്ത് സി.പി.എം. പ്രവര്‍ത്തകനായിരുന്നു സി.എം. രവീന്ദ്രന്‍ എല്‍.ഡി.എഫ്. കണ്‍വീനറായ പി.വി. കുഞ്ഞിക്കണ്ണന്റെ സഹായിയായി 1980 കളിലാണ് തലസ്ഥാനത്തെത്തുന്നത്. പിന്നീടു 40 വര്‍ഷമായി സി.പി.എം. നേതാക്കളുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends