മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രിയും പദ്ധതിപ്രദേശത്ത് മഴ ശക്തമായി പെയ്തിരുന്നു. ഇന്നും നാളെയും ഇവിടെ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായാല്‍ ജലനിരപ്പുപെട്ടന്ന് ഉയരും. ദുരന്തനിവാരണസേന പെരിയാര്‍ തീരമേഖലകളില്‍ ക്യാമ്പുചെയ്യുന്നുണ്ട്. അതേസമയം, സുപ്രീംകോടതി വിധി അനുവദിച്ച 142 അടിയിലെത്താതെ അനങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ നിര്‍ദേശാനുസരണം ഉപസമിതിയുടെ ഡാം പരിശോധന ഇന്നും തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha