വിഴിഞ്ഞം ; സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണത്തിന് 1000 ദിനങ്ങള്‍

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിനിടെ വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേദിയില്‍ തേങ്ങപൊട്ടിക്കല്‍ ചടങ്ങ് നടത്തി. മുഖ്യമന്ത്രി, അദാനി, കേന്ദ്രമന്ത്രി ഗഡ്ഗരി എന്നിവര്‍ക്കാണ് തേങ്ങപൊട്ടിക്കാന്‍ പ്രത്യേകം കല്ലുകള്‍ വേദിയില്‍ എത്തിച്ചത്. ഗഡ്കരിയും അദാനിയും കൃത്യമായി തേങ്ങകള്‍ ഇടിച്ചുപൊട്ടിച്ചെങ്കിലും മുഖ്യന്റെ കയ്യില്‍ നിന്നും തേങ്ങവഴുതിപ്പോയി. പല വട്ടം നോക്കിയിട്ടും നടക്കാത്തതിനാല്‍ പിന്നീട് മുഖ്യന് വേണ്ടി ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് തേങ്ങ ഉടച്ചത്. ചില ദോഷൈക ദൃക്കുകള്‍ ഇതിനും പരാതി കണ്ടെത്തിയിട്ടുണ്ട്.സാധാരണ ഉദ്ഘാടനത്തിനായി ഇത്തരം തേങ്ങപൊട്ടിക്കല്‍ ചടങ്ങ് ഇല്ലാത്തതും അദ്ദേഹത്തെ വെട്ടിലാക്കി
എന്നാല്‍ വിഴിഞ്ഞത് 1000 ദിവസത്തിനുള്ളില്‍ പണി തീര്‍ക്കാനുളള കൗണ്‍ഡൗണ്‍ ആരംഭിച്ചു. എല്ലാ വരുടെയും വാക്കുകള്‍ കണക്കിലെടുത്താല്‍ ക്രിത്യസമയത്തിനുള്ളില്‍ പണി തീര്‍ന്നേക്കും. കൂടാതെ വിഴിഞ്ഞത്തെത്തിയ അദാനിയെക്കണ്ട് തൊഴിലാളികള്‍ അറിയാവുന്ന ഇംഗീഷില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മൊതലാളി വീ വാന്‍ഡ് ജോബ് എന്ന് കക്കവാരല്‍ തൊഴിലാളികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അദാനി കൈവീശി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha