ഭാരത് ധര്‍മ ജനസേന പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയെന്ന് ഉമ്മന്‍ചാണ്ടി, ശ്രീനാരായാണ ഗുരുവിനെ കൂട്ടിപ്പിടിച്ച് വിഭാഗീയതയ്ക്ക് ശക്തി കൂട്ടാനുള്ള ശ്രമമാണ്

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേന റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീനാരായാണ ഗുരുവിനെ കൂട്ടിപ്പിടിച്ച് വിഭാഗീയതയ്ക്ക് ശക്തി കൂട്ടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും. കേരളത്തിന്റെ സമത്വത്തിന് വേണ്ടിയുള്ളതാണെന്ന വെള്ളാപ്പള്ളിയുടെ വാദവും ജനങ്ങള്‍ വിശ്വസിച്ചിട്ടില്ല. ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തിന് ആവശ്യമായ സഹായങ്ങള്‍ തമിഴ്‌നാട് സര്‍ക്കാറുമായി ആലോചിച്ച് ചെയ്തിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇതിനകം സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട തീരുമാനങ്ങളെടുക്കും. ബസിലെത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha