Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിനെ നെട്ടോട്ടമോടിച്ച് സ്വപ്‌ന,പാര്‍ട്ടി കേന്ദ്രങ്ങള്‍ ക്യാപ്‌സൂള്‍ ഉണ്ടാക്കുന്ന തിരക്കില്‍,ചിറകൊടിഞ്ഞ് സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം,അടിയേറ്റ് ഗോവിന്ദന്‍

10 MARCH 2023 06:04 PM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വിറച്ചിട്ടുണ്ട്. സഖാക്കളെല്ലാം ക്യാപ്‌സൂളുണ്ടാക്കുന്ന തിരക്കില്‍. ഇതിനിടെ പാര്‍ട്ടി വക ക്യാപ്‌സൂള്‍ ഇറങ്ങിക്കഴിഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ തികച്ചും അസംബന്ധം. ഇത് മാധ്യമങ്ങളും പ്രതിപക്ഷവും കൂടി പടച്ചുണ്ടാക്കുന്ന തിരക്കഥ. ആഹാ എത്ര മനോഹരമായ ക്യാപ്‌സൂളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ തയ്യാറാകുന്നത്. മൂട്ടില്‍ തീ പിടിച്ചവര്‍ വെളുപ്പിക്കാനുള്ള ഓട്ടത്തിലാണ്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടിക്കെതിരെ പൊങ്കാല. ഇജ്ജാതി ന്യായീകരണവുമായ് ഈ വഴിക്ക് വന്നുപോകരുത് കടക്ക് പുറത്തെന്ന് സോഷ്യല്‍മീഡിയ. സിപിഎം വെട്ടുകിളി കൂട്ടം ചിറകൊടിഞ്ഞിരിക്കുകയാണ്. സ്വപ്‌ന വന്ന് ഭേഷാ കൊടുത്തു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. എന്നിട്ടും സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയെന്നത് നട്ടാല്‍ പൊടിക്കാത്ത നുണയാണ്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്നു തയാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്' സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ വേട്ടായടുന്നുവെന്നും സഖാക്കളുടെ രോദനം.

അല്ല സിപിഎമ്മുകാരെ നിങ്ങടെ പാര്‍ട്ടി സെക്രട്ടറി രാവിലെ മാധ്യമങ്ങളോട് തള്ളുന്നുണ്ടായിരുന്നു സ്വപ്‌ന തിരക്കഥ ഉണ്ടാക്കുമ്പോള്‍ നല്ല കഥ ഉണ്ടാക്കാമയിരുന്നുവെന്ന്. ഇപ്പോള്‍ നിങ്ങളോട് പറയാനുള്ളത്. ക്യാപ്‌സൂള്‍ ഇറക്കുമ്പോള്‍ കുറച്ചൂടെ വിശ്വസിക്കാവുന്ന ക്യാപ്‌സൂള്‍ ഇറക്ക് കേട്ടോ. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അതാണ് നിങ്ങളുടെ ക്യാപ്‌സൂള്‍. വേറ വല്ലതും ഉണ്ടേല്‍പ്പറ ഇത് കേട്ട് കേട്ട് തഴമ്പിച്ചു. ഏതായാലും സ്വപ്‌നയുടെ രണ്ടാംവരവില്‍ പണി കിട്ടിയത് ഗോവിന്ദന്. മുഖ്യമന്ത്രി കുപ്പായം തച്ച് വെച്ച് കാത്തിരിക്കുകയായിരുന്നു എല്ലാം സ്വപ്‌ന തല്ലിക്കെടുത്തി. ഇതിപ്പോള്‍ ഉത്തരത്തലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു.

ഇതിനിടെ പ്രതികരവുമായ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിലവിലെ വെളിപ്പെടുത്തലുകളില്‍ പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. അവരുടെ വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടെയെന്നും വി. സതീശന്‍ പറഞ്ഞു. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്ത് വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷണല്‍ പി.എസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും സ്വപ്നയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ് ഇതിന് പിന്നില്‍. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമാണ് മറുപടി പറയേണ്ടതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (8 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (13 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (31 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (39 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends