Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

6 കോടി രൂപയുടെ 'ആര്യന്‍സ് ഇന്‍ഫോവ' ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികള്‍ ഏപ്രില്‍ 10 ന് ഹാജരാകാന്‍ ഉത്തരവ്, വഞ്ചിച്ചെടുത്ത പണം കൊണ്ട് കോട്ടയം നാട്ടകം വില്ലേജില്‍ പ്രതികള്‍ വാങ്ങിയ 5.5 ഏക്കര്‍ ഭൂമിയുടെ ക്രയ വിക്രയം കോടതി മരവിപ്പിച്ചു:പ്രതികളുടെ ആഡംബര കാറുകള്‍തൊണ്ടിയായി കോടതിയില്‍

11 MARCH 2023 07:06 AM IST
മലയാളി വാര്‍ത്ത

ഐ.റ്റി.സ്ഥാപനങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് ബി-ടെക് ബിരുദധാരികളെയും ഡിപ്ലോമ ക്കാരെയും ചതിച്ച് 6 കോടിയോളം രൂപ വഞ്ചിച്ചെടുത്ത 'ആര്യന്‍സ് ഇന്‍ഫോവ' വ്യാജ റിക്രൂട്ട്‌മെന്റ് വഞ്ചനാ കേസില്‍ സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികള്‍ ഏപ്രില്‍ 10 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്റേതാണുത്തരവ്. പ്രതികള്‍ക്കെതിരെ 4 വഞ്ചനാ കേസുകളാണ് കോടതിയില്‍ നിലവിലുള്ളത്.


തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡില്‍ രമാ പ്ലാസ ബില്‍ഡിംഗിലും കേശവാ ബില്‍ഡിംഗിലും ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമുള്ള വൃന്ദാവന്‍ ബില്‍ഡിംഗിലും മുറികള്‍ വാടകക്കെടുത്ത് ആര്യന്‍സ് ഇന്‍ഫോവ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജയകൃഷ്ണന്‍ (32), ഇയാളുടെ സഹോദരനും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹരികൃഷ്ണന്‍ (38),ഇവരുടെ പിതാവും കമ്പനിയുടെ ഡയറക്ടറുമായ കരുണാകരന്‍ നായര്‍, കമ്പനിയിലെ അനിമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് വിമല്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍. നാലാം പ്രതി ഒളിവിലാണ്.


2007 ജനുവരി മാസം മുതല്‍ 2008 ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലാണ് ജോലി തട്ടിപ്പ് നടന്നത്.

പത്രങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആകര്‍ഷകമായ പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ച് ക്യാമ്പസ് സെലക്ഷനിലൂടെ ഇന്റര്‍വ്യൂ നടത്തിയും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ട്രെയിനികളായി നിയമിച്ചു. തുടര്‍ന്ന് സ്റ്റൈഫന്റും മുന്തിയ ഐ.റ്റി സ്ഥാപനങ്ങളില്‍ പ്ലേയ്‌സ്‌മെന്റും വാഗ്ദാനം നല്‍കി വാഗ്ദാന മുദ്രപത്രം തയ്യാറാക്കി ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം മടക്കി നല്‍കാവുന്ന നിക്ഷേപമായി വാങ്ങി പരിശീലനം നല്‍കി.


2008 ഒക്ടോബര്‍ മാസം വരെ സ്ഥാപനം നടത്തിയ ശേഷം 600 വിദ്യാര്‍ത്ഥികളില്‍ നിന്നും 6 കോടിയോളം രൂപ തട്ടിപ്പ് നടത്തി വാഗ്ദാന പത്ര പ്രകാരമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാതെ പ്രതികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം പൂട്ടി ഒളിവില്‍ പോയി ഉദ്യോഗാര്‍ത്ഥികളെ ചതിച്ചും വഞ്ചിച്ചും പ്രതികള്‍ അന്യായ ലാഭമുണ്ടാക്കിയെന്നാണ് കേസ്.



ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ 2008 ഒക്ടോബര്‍ 5 നാണ് തമ്പാനൂര്‍ പോലീസ് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ 5 വര്‍ഷം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. തുടര്‍ന്ന് ചില ഉദ്യോര്‍ത്ഥികള്‍ ലോകായുക്തയെ സമീപിച്ചു.ഉപലോകായുക്ത ജസ്റ്റിസ് : കൃഷ്ണന്‍ നായരുടെ ഉത്തരവ് പ്രകാരമാണ് ഒടുവില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കി. നിഷ്‌ക്രിയമായിരുന്ന അന്വേഷണം തുടര്‍ന്ന് പോലീസ് പുനരുജ്ജീവിപ്പിച്ചു.


പ്രതികള്‍ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് കോട്ടയം നാട്ടകം വില്ലേജില്‍ വാങ്ങിയ 5.5 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയം പോലീസ് അപേക്ഷ പ്രകാരം കോടതി മരവിപ്പിച്ചു.പ്രതികളുടെ ആഡംബര കാറുകള്‍തൊണ്ടിമുതലായി പോലീസ് കോടതിയില്‍ ഹാജരാക്കി. 3 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 2013 , 2015 , 2016 എന്നീ 4 വര്‍ഷങ്ങളിലായി 4 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. അപ്രകാരം 4 വഞ്ചനാ കേസുകളിലാണ് പ്രതികള്‍ വിചാരണ നേരിടേണ്ടത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (8 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (13 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (31 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (39 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends