Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം. ഇത് മരുമകനെ ഉപയോ​ഗിച്ച് ഷംസീറിനെ തകർക്കാനുള്ള ശ്രമം. മുഖ്യമന്ത്രിയുടെ പുതിയ പ്ലാൻ ഇങ്ങനെ

16 MARCH 2023 12:10 PM IST
മലയാളി വാര്‍ത്ത

സ്പീക്കർ പദവിയിലിരുന്ന് പക്ഷം പിടിച്ച് വായ തുറക്കാൻ അവകാശമില്ലെന്ന് എഎൻ ഷംസീർ മറന്നുപോയ അവസ്ഥയാണ് ഇന്നലെമുതൽ  ജനം കാണുന്നത്. ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്നും, പാലക്കാട്ടെ ജനങ്ങൾ  ഇതൊക്കെ കാണുന്നുണ്ട് എന്നുമൊക്കെ പറഞ്ഞു കളഞ്ഞു ഇന്നലെ..

കേരള നിയമസഭ ഇന്ന് തികച്ചും കൗരവ സഭയായി എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. കാരണം സ്ത്രീ സുരക്ഷ സംബന്ധിച്ച  അടിയന്തര പ്രമേയം എന്നു കേട്ടപ്പോൾ തന്നെ  നിയമസഭയിലേത് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജൻഡയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ, സ്പീക്കർക്ക് ഒപ്പമെത്തുന്നില്ല.

ഈ ആധികൊണ്ടാണ് സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതിന്റെ ഭാഗമാണിതൊക്കെ എന്നാണ് ആക്ഷേപം. അന്തരിച്ച മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹപ്രകാരംസ്പീക്കർ സ്ഥാനത്തെത്തിയ ഷംസീറിനെ മരുമകനെ വച്ച് വെല്ലാനുള്ള പിണറായി വിജയന്റെ നീക്കമെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം.

 എന്തൊക്കെ പറഞ്ഞാലും പാമ്പിനെ എടുത്ത്, പറയാൻ കൊള്ളാത്തിടത്ത് വച്ച അവസ്ഥയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എന്താണ് അവകാശം എന്നും മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്നും  ആണ്പ്ര തിപക്ഷ നേതാവ് ചോദിച്ചത്.  പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചിരുന്നു.

 ഇതിനെ തുടർന്നാണ് സഭ അലങ്കോലമായത്. അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.  പിന്നാലെ. ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്ന്– മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്പീക്കറോടായി പറഞ്ഞു.ഇതിനെതിരെ കോഴിക്കോട് മന്ത്രി റിയാസിന്റെ ഓഫീസിലേക്ക് കോൺഗ്രസ്സ് പ്രതിഷേധ മർച്ചും സംഘടിപ്പിച്ചു

.തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച റിയാസ് രൂക്ഷമായ ഭാഷയിലാണ് വീണ്ടും പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചത്. മതനിരപേക്ഷ കോൺഗ്രസ്സിനെ വഞ്ചിക്കുന്ന ഒറ്റുകാരനായി കാലം വിഡി സതീശനെന്ന പ്രതിപഖ്, നേതാവിനെ രേഖപ്പെടുത്തും എന്നും, ബിജെപിയുമായി രഹസ്യ ധാരണയിൽ പ്രവർത്തിക്കുന്ന നേതാവാണ് പ്രതിപക്, നേതാവെന്നും ആരോപിച്ചു. 30 വർഷത്തെ എം എൽഎ ചരിത്രം ആവർത്തിച്ചു പറയുന്ന വിഡി സതീശൻ ഇതുവരെ രാഷ്ട്രീയ പോരാട്ടങ്ങലിലൂടെ കടന്നുവന്നിട്ടില്ല എന്നും പുഞ്ചിരിച്ച മുഖത്തോടെ മാത്രം എംെൽഎ ചരിത്രം മാത്ര വിലമ്പുന്ന സതീശൻ പിൻവാതിലിലൂടെ നിയമസഭയിൽ എത്തി എന്ന അപകർഷതാ ബോധമാണെന്നും മാധ്യമങ്ങൾക്കുമുന്നിൽ പറയുകയുണ്ടായി.

ഭരണപക്ഷത്തെ ഒരു മന്ത്രിക്കും വിഡി സതീശന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട, വേണ്ടത് ജനങ്ങളഉടെ ഗുഡ് സർട്ടിഫിക്കറ്റാണ് എന്ന് പറഞ്ഞ റിയാസിന് സേബർ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട്. എന്തിന്റെ പേരിാണ് ഗുഡ് സർട്ടിഫിക്കറ്റഅ എന്നു ജനങ്ങൾ ചോദിച്ചാൽ ഉത്തരം മുട്ടിപ്പോവും. അടിയന്തിര പ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷത്തിന് ഇന്നലെമുതൽ കടുത്ത എതിർപ്പുണ്ടാവുകയായിരുന്നു. ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രതികരിച്ചിരുന്നു. അതിൻമേൽ കൂടുതലൊന്നും സംഭവിക്കാതിരിക്കാനുള്ള ഗൂഡ നീക്കമാണ് മരുമകൻ മന്ത്രിയും സ്പീക്കറും നടത്തുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.

 അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, കോഴ, ഡോളർ കടത്ത്, സ്വർണ്മക്കടത്ത് അങ്ങനെ വർണ്ണാഭമായ ആരോപണങ്ങളാൽ വാതുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് അമ്മായിയച്ഛൻ. ഇനി ഇഡി വിളിപ്പിക്കാൻ ചുരുങ്ങിയ സമയമേ ബാക്കിയുള്ളൂ എന്ന വാർത്തകളും. അപ്പോൾ ആളുകളിക്കാനല്ലേ മരുമോന്റെ പരിപാടി എന്നും സമൂഹമാധ്യമങ്ങലിൽ ജനം ചോദിക്കുന്നു.   കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്ന പ്രശ്നങ്ങളിലൊന്നും പ്രതികരിക്കാതെ വാതുറക്കാതെ മുഖ്യമന്ത്രി എയറിൽ നിൽക്കുന്നതിനിടെയാണ് ഇന്ന് സഭയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെക്കുറിച്ച് സംസാരിച്ചത്. അപ്പോഴും തികച്ചും ശാത്രീയമായ കാര്യങ്ങൾ പറയുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് വ്യാപന കാലത്ത്  ദിവസവും വാർത്താ സമ്മേളനം നടത്തിയിരുന്ന, വൈകാരീകമായി സംസാരിച്ചിരുന്ന മുഖ്യമന്ത്രി മൂക്കിനു താഴെ ബ്രഹ്മപുരത്ത് നടന്ന അതീവ ഗുരുതരമായ പ്രശ്നത്തിൽ ഒരക്ഷരം മിണ്ടിയിരുന്നില്ല. ഒപ്പം മാലിന്യ നിർമാർജനത്തിൽ മുൻ എൽഡിഎഫ് കമ്‍വീനർ വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാറിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട അഴിമതികളും ഉയർന്നുവന്നു. കരാറുകാരുടെ പിടിപ്പുകേടും, മാലിന്യം പതിവായി കത്തിക്കാറുണ്ടെന്ന ആക്ഷേപവും ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

  മരുമോൻ മന്ത്രി റിയാസിന‍്‍റെ നായകപരിവേഷത്തോടെയുള്ള പ്രസ്താവനകളഉം ആരോപണങ്ങളും എന്തൊക്കെയോ മുൻകൂട്ടി കണ്ടിട്ടുള്ളതാവാമെന്നും അതുകൊണ്ടാണ് സ്പീക്കറെ കരുവാക്കി ഷൈൻ ചെയ്യാനുള്ള ശ്രമമെന്നുമാണ് മാധ്യമങ്ങലിൽ വരുന്ന പ്രതികരണങ്ങൾ. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല െന്നൊക്കെയാണ് മന്ത്രി പരാമർശിച്ചത്. അതിനിടക്ക് സ്വപ്ന സുരേഷിന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വ്കീൽ നോട്ടീസയച്ചു.

അപകീർത്തിപ്പെടുത്തിയതിന് 1 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. ിതോടെ ആരോപണ വിധേയരായ മറ്റ് സിപിഎം നേതാക്കളും നിയമ നടപടിക്ക് നിർബന്ധിതരാവും. ഇത് കൂടുതൽ പ്രശ്നങ്ങലിലേക്ക വഴിവയ്ക്കും. കലങ്ങി മറിയുന്നതല്ലാതെ തെളിയുന്നതിന്റെ ലക്ഷണങ്ങളൊന്നും സിപിഎം ൽ കാണുന്നില്ല

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (31 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (36 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends