കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ചു കയറിയുവാവിന് ദാരുണാന്ത്യം. വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജൻ(22) ആണ് മരിച്ചത്. കെവിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെകെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
കെകെ റോഡിലൂടെ വരികയായിരുന്നു ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് മണർകാട് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിന്റെ ഇരു കയ്യും ഒടിഞ്ഞിട്ടുണ്ട്.എന്നാൽ അപകടം നടന്നയുടൻ കെവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























